29 March Friday

മഹാരാഷ്ട്ര, ഗോവ എഫ്സിഐയില്‍ 187 വാച്ച്്മാന്‍ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Aug 28, 2017

മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളില്‍ എഫ്സിഐ ഡിപ്പോകളിലും ഓഫീസുകളിലും വാച്ച്മാന്മാരെ നിയമിക്കുന്നു. ആകെ 187 ഒഴിവുണ്ട്. 103 ജനറലും എസ്സി 18, എസ്ടി 16, ഒബിസി 50, ഭിന്നശേഷി 05, വിമുക്ത ഭടന്‍ 45 എന്നിങ്ങനെ സംവരണവുമാണ്. ശമ്പളം 8100-18070. പ്രായപരിധി 18-25. യോഗ്യത: എട്ടാംക്ളാസ് പാസായിരിക്കണം.
ഒബ്ജക്ടീവ് ടൈപ്പില്‍ രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള എഴുത്തുപരീക്ഷയാണ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം. ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ്, ജനറല്‍ അവേര്‍നെസ്, ജനറല്‍ ഇംഗ്ളീഷ് എന്നിവയിലാണ് 120 മാര്‍ക്കിന്റെ ചോദ്യങ്ങള്‍. ഹിന്ദി, ഇംഗ്ളീഷ്, മറാത്തി, കൊങ്ങിണി ഭാഷകളില്‍ പരീക്ഷ എഴുതാം. രണ്ടാംഘട്ടം കായികക്ഷമതയുടെ പരിശോധനയാണ്. പുരുഷന്മാര്‍ക്ക് 1000 മീറ്റര്‍ ഓട്ടം 5 മിനിറ്റ് 20 സെക്കന്റ്. സ്ത്രീകള്‍ക്ക് 800 മീറ്റര്‍ ഓട്ടം 5 മിനിറ്റ്. പുരുഷന്മാര്‍ക്ക് ലോങ്ജമ്പ് 3 മീറ്റര്‍ 85 സെന്റീമീറ്റര്‍. സ്ത്രീകള്‍ക്ക് 3 മീറ്റര്‍. ഹൈജമ്പ് പുരുഷന്മാര്‍ക്ക് 1 മീറ്റര്‍ 3 സെന്റീമീറ്റര്‍, സ്ത്രീകള്‍ക്ക് 1 മീറ്റര്‍.
300 രൂപയാണ് അപേക്ഷാഫീസ്. പട്ടികവിഭാഗങ്ങള്‍, ഭിന്നശേഷിക്കാര്‍, വിമുക്ത ഭടന്മാര്‍ എന്നിവര്‍ക്കും ഫീസിളവില്ല.
ംംം.ളരശഷ ീയുീൃമേഹാമവ.രീാ വഴി സെപ്തംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കാം. എഴുത്തുപരീക്ഷയുടെ തിയതി വെബ്സൈറ്റ് വഴിയാണ് അറിയിക്കുക. വിശദാംശങ്ങളും വെബ്സൈറ്റില്‍ ലഭിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top