26 April Friday

നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യു

വെബ് ഡെസ്‌ക്‌Updated: Monday Aug 28, 2017

നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ അലഹബാദ് വിവിധ അധ്യാപക തസ്തികകളില്‍ പാര്‍ട് ടൈം കരാര്‍ നിയമനത്തിന് വാക്ക്-ഇന്‍- ഇന്റര്‍വ്യു നടത്തും. പിജിടി ലക്്ചറര്‍ തസ്തികയില്‍ ബയോളജി, ഇംഗ്ളീഷ്, കോമേഴ്സ്, ഹിസ്റ്ററി പ്ളസ് സിവിക്സ്, മാത്തമാറ്റിക്സ്, ജ്യോഗ്രഫി, ഹിന്ദി, ഇക്കണോമിക്സ് വിഷയങ്ങളില്‍   ഓരോ ഒഴിവാണുള്ളത്. കോമേഴ്സ്, ഹിന്ദി, ഇക്കണോമിക്സ് വിഷയങ്ങള്‍ ഒബിസിക്കും ജ്യോഗ്രഫി എസ്സിക്കും ഹിസ്റ്ററി പ്ളസ് സിവിക്സ് എസ്ടിക്കും സംവരണം ചെയ്തതാണ്. ശമ്പളം: 27,500.
മ്യൂസിക്, പിടിഐ, ഇംഗ്ളീഷ്, മാത്സ് ആന്‍ഡ് സയന്‍സ്, സോഷ്യല്‍സയന്‍സ്, ഇംഗ്ളീഷ് ആന്‍ഡ് ജ്യോഗ്രഫി, ഹിന്ദി ആന്‍ഡ് സംസ്കൃതം, ഹിന്ദി ആന്‍ഡ് ഇംഗ്ളീഷ് വിഷയങ്ങളില്‍ അസിസ്റ്റന്റ് ടീച്ചര്‍ ടിജിടിയില്‍ ഓരോ ഒഴിവുണ്ട്. ശമ്പളം: 26,250.  പ്രൈമറി ടീച്ചര്‍ തസ്തികയില്‍ 11 ഒഴിവുണ്ട്. ശമ്പളം: 21,250. അപേക്ഷ അയക്കേണ്ട വിലാസം, വിദ്യാഭ്യാസ യോഗ്യത, സംവരണം സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് : www.employmentnews.gov.in (dated 19-25 August 2017)..


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top