25 April Thursday

റിസര്‍വ് ബാങ്കില്‍ 182 ഓഫീസര്‍

വെബ് ഡെസ്‌ക്‌Updated: Thursday Jul 28, 2016

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍  ഓഫീസര്‍ ഗ്രേഡ് ബി തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. ഓഫീസര്‍: (ജനറല്‍– ഡയറക്ട് റിക്രൂട്ട്മെന്റ്): 163 ഒഴിവ്. കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദമാണ് യോഗ്യത. 10–ാംക്ളാസ്, പ്ളസ്ടു പരീക്ഷകളിലും 60 ശതമാനം മാര്‍ക്ക് വേണം. എസ്സി/എസ്ടി, വികലാംഗ വിഭാഗങ്ങള്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി. ഓഫീസര്‍ (ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എക്കണോമിക്സ് ആന്‍ഡ് പോളിസി റിസര്‍ച്ച്): 11 ഒഴിവ്. കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ എക്കണോമിക്സില്‍ ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ പിജി. എക്കണോമിക്സില്‍ ഡോക്ടറേറ്റ്. എസ്സി/എസ്ടിക്ക് 50 ശതമാനം മാര്‍ക്ക് മതി.
ഓഫീസര്‍ (ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ്): എട്ട് ഒഴിവ്.

സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്കല്‍ എക്കണോമിക്സ്/എക്കണോമെട്രിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മാറ്റിക്സില്‍ 55 ശതമാനം മാര്‍ക്കോടെ എംഎസ്സി മാത്തമാറ്റിക്സ്/എംസ്റ്റാറ്റ്. എസ്സി/എസ്ടിക്ക് 50 ശതമാനം മാര്‍ക്ക് മതി. 2016 ജൂലൈ ഒന്നിന് 21 വയസ്സിനും 30 വയസ്സിനും ഇടയ്ക്ക് പ്രായം. എംഫില്‍ യോഗ്യതയുള്ളവര്‍ക്ക് 32 വയസ്സുവരെയും പിഎച്ച്ഡി യോഗ്യതയുള്ളവര്‍ക്ക് 34 വയസ്സുവരെയുമാണ് പ്രായപരിധി. കൊമേഴ്സ്യല്‍ ബാങ്കുകളിലോ പൊതുമേഖലാ ധനകാര്യസ്ഥാപനങ്ങളിലോ ഓഫീസര്‍ തസ്തികയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മൂന്നുവര്‍ഷംവരെ പ്രായഇളവ് ലഭിക്കും. www.rbi.org.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ആഗസ്ത് ഒമ്പതുവരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top