27 April Saturday

പട്ടികജാതി 
വികസന വകുപ്പിൽ
69 ലീഗൽ അസിസ്റ്റന്റ്

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023

പട്ടികജാതി വികസന വകുപ്പിൽ ലീഗൽ അസിസ്റ്റന്റുമാരുടെ 69 താത്‌കാലിക ഒഴിവുണ്ട്‌. പട്ടികജാതി വിഭാഗത്തിൽപ്പെട്ട നിയമ ബിരുദധാരികളായ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം.  ഹൈക്കോടതി അഡ്വക്കേറ്റ് ജനറൽ ഓഫീസ്, ജില്ലാ കോടതികളിലെയും സ്പെഷ്യൽ കോടതികളിലെയും ഗവൺമെന്റ് പ്ലീഡർ ഓഫീസ്, ലീഗൽ സർവീസ് അതോറിറ്റി, കെൽസ (KELSA), കിർത്താഡ്‌സ്‌ കോഴിക്കോട്, സെക്രട്ടറിയറ്റ് എന്നിവിടങ്ങളിലാണ്‌ അവസരം.  രണ്ടു വർഷത്തേക്ക് 20,000 രൂപ ഓണറേറിയം വ്യവസ്ഥയിലാണ്‌ നിയമനം.    നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം സമർപ്പിക്കണം. അപേക്ഷാഫോറം, വിജ്ഞാപനം എന്നിവയ്ക്ക് അതത് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷ ഏപ്രിൽ 20നകം നൽകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top