24 April Wednesday

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും-

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023

കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ ബോട്ട് ഡ്രൈവർ –- ഒന്നാം എൻസിഎ–- എസ്ഐയുസി നാടാർ (കാറ്റഗറി നമ്പർ 275/2021). കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എസ്ടി ഇംഗ്ലീഷ് (കാറ്റഗറി നമ്പർ 728/2021). വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം) (കാറ്റഗറി നമ്പർ 614/2021).

കണ്ണൂർ, മലപ്പുറം ജില്ലകളിൽ ആരോഗ്യ വകുപ്പിൽ പ്ലംബർ കം ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 87/2021). അർഹതാപട്ടിക പ്രസിദ്ധീകരിക്കും കേരള ലെജിസ്ലേച്ചർ സെക്രട്ടറിയേറ്റിൽ റിപ്പോർട്ടർ ഗ്രേഡ് 2 (ഇംഗ്ലീഷ്) (കാറ്റഗറി നമ്പർ 257/2022). വിവിധ ജില്ലകളിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 115/2022). വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് (പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 116/2022). കോട്ടയം, കാസർകോട്‌ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 66/2022).

അഭിമുഖം നടത്തും

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ന്യൂറോസർജറി) –- ഒന്നാം എൻസിഎ ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 37/2022). കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ പ്യൂൺ/വാച്ച്മാൻ –- എൻസിഎ –- എസ് സിസിസി (കെഎസ്എഫ്ഇ ലിമിറ്റഡിലെ പാർട്ട് ടൈം ജീവനക്കാരിൽനിന്നും തസ്തികമാറ്റം മുഖേന നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പർ 464/2022). വിജ്ഞാപനത്തിൽ 
ഉൾപ്പെടുത്തും പിഎസ് സി വിജ്ഞാപനങ്ങളിൽ വിശേഷാൽ ചട്ടത്തിൽ പറയുന്ന യോഗ്യതയോടൊപ്പം തസ്തികയുടെ മുൻ തെരഞ്ഞെടുപ്പുകളിൽ കമീഷൻ അംഗീകരിച്ച തത്തുല്യ യോഗ്യതകളും ഉയർന്ന യോഗ്യതകളും സംബന്ധിച്ച വിശദാംശംകൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചു. മുൻ തെരഞ്ഞെടുപ്പിനുശേഷം സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യതകളുണ്ടെങ്കിൽ അവയും വിജ്ഞാപനത്തിൽ ഉൾപ്പെടുത്തും. ഇത്തരം യോഗ്യത തെളിയിക്കുന്നതിന് തുല്യതാ സർട്ടിഫിക്കറ്റോ സർക്കാർ ഉത്തരവോ  ഹാജരാക്കേണ്ട. ഭിന്നശേഷി സംവരണം: സർട്ടിഫിക്കറ്റ്‌ 
ഹാജരാക്കണം ഭിന്നശേഷിക്കാർ കമീഷൻ ആവശ്യപ്പെടുന്ന സമയത്ത് ഡിസെബിലിറ്റി സർട്ടിഫിക്കറ്റും ഫങ്ഷണാലിറ്റി സർട്ടിഫിക്കറ്റും ഹാജരാക്കണം. ഭിന്നശേഷിക്കാർക്കുള്ള നാല്‌ ശതമാനം സംവരണം ബാധകമാക്കിയ തസ്തികകൾ സംബന്ധിച്ച് സർക്കാർ ഉത്തരവായിട്ടുണ്ട്.  ഓരോ തസ്തികയുടെയും സ്വഭാവമനുസരിച്ച് ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുടെ പ്രവർത്തനക്ഷമത പരിശോധിക്കുന്നതിന് നിർദ്ദിഷ്ട മാതൃകയിലുള്ള ഫങ്ഷണാലിറ്റി സർട്ടിഫിക്കറ്റ് ആവശ്യമുണ്ട്‌.  അഭിമുഖം എച്ച്എസ്എസ്‌ടി(ജൂനിയർ)ഹിന്ദി (പട്ടികവർഗം) (കാറ്റഗറി നമ്പർ 418/2022) തസ്തികയിലേക്ക്  മാർച്ച് 29 ന് രാവിലെ ഒമ്പതിന് പ്രമാണ പരിശോധനയും 10.30 ന് അഭിമുഖവും നടത്തും.  സർവകലാശാലകളിൽ പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് 2 (ലൈബ്രറി) (കാറ്റഗറി നമ്പർ 207/2021) തസ്തികയിലേക്കുള്ള ആദ്യഘട്ട അഭിമുഖം  മാർച്ച് 29, 30, 31, ഏപ്രിൽ 11, 12, 13 തീയതികളിൽ പിഎസ് സി ആസ്ഥാന ഓഫീസിൽ  നടത്തും.  അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും.   ട്രാക്കോ കേബിൾ കമ്പനിയിൽ ഫാർമസിസ്റ്റ് കം ഡ്രസർ (കാറ്റഗറി നമ്പർ 152/2020) തസ്തികയിലേക്ക്  മാർച്ച് 29, 30, 31 തീയതികളിൽ പിഎസ് സി ആസ്ഥാന ഓഫീസിൽ  അഭിമുഖം നടത്തും. 

ആരോഗ്യ വകുപ്പിൽ ജൂനിയർ കൺസൾട്ടന്റ് ഇൻ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി –- അഞ്ചാം എൻസിഎ –-  എൽസി/എഐ (കാറ്റഗറി നമ്പർ 423/2022) തസ്തികയിലേക്ക്  മാർച്ച് 29 ന് രാവിലെ 9.30 ന് പിഎസ് സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.   

പ്രമാണ പരിശോധന

കൊല്ലം ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽഎംവി) –- നേരിട്ടും തസ്തികമാറ്റം മുഖേനയും (കാറ്റഗറി നമ്പർ 19/2021, 20/2021) തസ്തികയിലേക്കുള്ള പ്രായോഗിക പരീക്ഷ വിജയിച്ചവർക്ക്  മാർച്ച് 28, 29, 30 തീയതികളിൽ പിഎസ് സി കൊല്ലം ജില്ലാ ഓഫീസിൽ  പ്രമാണ പരിശോധന നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top