24 April Wednesday

എസ്ബിഐയിൽ വിവിധ തസ്തിക

വെബ് ഡെസ്‌ക്‌Updated: Monday Jan 28, 2019

എസ്ബിഐയിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. സീനിയർ എക്സിക്യൂട്ടീവ് (ക്രെഡിറ്റ് റിവ്യു) 15 (ജനറൽ 09, ഒബിസി 03, എസ്സി 02, എസ്ടി 01) ഒഴിവ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: സിഎ/എംബിഎ(ഫിനാൻസ്)/മാസ്റ്റർ ഇൻ ഫിനാൻസ് കൺട്രോൾ/മാസ്റ്റർ ഇൻ മാനേജ്മെന്റ് സ്റ്റഡീസ്/പിജിഡിഎം (ഫിനാൻസ്), യോഗ്യത നേടിയശേഷം കുറഞ്ഞത് രണ്ട് വർഷത്തെ നിഷ്കർഷിക്കുന്ന തൊഴിൽ പരിചയം. പ്രായം: 25‐35. 2018 ഡിസംബർ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിയമാനുസൃത ഇളവ് ലഭിക്കും. ചീഫ് ടെക്നോളജി ഓഫീസർ(കരാർ), ഡെപ്യൂട്ടി ജനറൽ മാനേജർ(ഇആൻഡ്ടിഎ‐റെഗുലർ) ഒരു ഒഴിവ് വീതം. യോഗ്യത ചീഫ് ടെക്നോളജി ഓഫീസർ യോഗ്യത ബിഇ/ബിടെക്/ എംസിഎ. എംഎസ്സി/എംടെക്(സിഎസ്/ഐടി) അഭിലഷണീയം. ഡെപ്യുട്ടി ജനറൽ മാനേജർ യോഗ്യത ബിഇ/ബിടെക്/ ബിരുദാനതരബിരുദം(സിഎസ്/ഐടി) അല്ലെങ്കിൽ എംസിഎ. എംബിഎ അഭിലഷണീയം. ഉയർന്ന പ്രായം 50. ഡെപ്യൂട്ടി മാനേജർ(ഡെബിറ്റ് കാർഡ് ഓപറേഷൻസ്) 01, ഡെപ്യൂട്ടി മാനേജർ (ഗവൺമെന്റ് ഇ മാർക്കറ്റിങ്) 01, മാനേജർ (ഡെബിറ്റ് കാർഡ് മാർക്കറ്റിങ്്) 01, മാനേജർ (സ്മാർട്സിറ്റി പ്രോജക്ട്സ്) 03, മാനേജർ (ട്രാൻസിറ്റ്/സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട് കോർപറേഷൻ) 03, മാനേജർ (യുപിഐ ആൻഡ് അഗ്രഗേറ്റർ) 07 എന്നിങ്ങനെയാണ് ഒഴിവ്. ഇവ സ്ഥിരനിയമനമാണ്. 60 ശതമാനം മാർക്കോടെ എംബിഎ/ പിജിഡിഎം/ പിജിഡിബിഎം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായം ഡെപ്യൂട്ടി മാനേജർ(ഡെബിറ്റ് കാർഡ് ഓപറേഷൻസ്) , ഡെപ്യൂട്ടി മാനേജർ (ഗവൺമെന്റ് ഇ മാർക്കറ്റിങ്) 27‐35. മറ്റു തസ്തികകൾ 28‐37. ഡെപ്യൂട്ടി മാനേജർ(ഐഎസ് ഓഡിറ്റ് റെഗുലർ) 06, സീനിയർ എക്സിക്യൂട്ടീവ് (ഐഎസ് ഓഡിറ്റ് കരാർ) 05 ഒഴിവുണ്ട്. യോഗ്യത 60 ശതമാനം മാർക്കോടെ ബിഇ/ബിടെക്(ഐടി/ കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ഇലക്ട്രോണികസ്/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ. പ്രായം 21‐35. www.sbi.co.in അല്ലെങ്കിൽ https://bank.sbi/careers വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 11. വിശദവിവരം വെബ്സൈറ്റിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top