30 May Tuesday

സുപ്രീം കോടതിയിൽ ലോ ക്ലർക് കം റിസർച്ച് അസിസ്റ്റന്റ്

വെബ് ഡെസ്‌ക്‌Updated: Monday Jan 28, 2019

 സുപ്രീം കോടതിയിൽ ലോ ക്ലർക് കം റിസർച്ച് അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. യോഗ്യത: നിയമബിരുദം. അഞ്ചുവർഷ ബിരുദകോഴ്സിന് പഠിക്കുന്ന അവസാന വർഷ വിദ്യാർഥികളും അപേക്ഷിക്കാൻ യോഗ്യരാണ്. നിഷ്കർഷിക്കുന്ന വിധത്തിൽ കംപ്യൂട്ടറിൽ യോഗ്യതയുണ്ടാകണം. പ്രായം: 18‐27. എഴുത്ത് പരീക്ഷയുടെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഡെൽഹി, മുംബൈ, ബംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിലാണ് എഴുത്ത് പരീക്ഷാകേന്ദ്രങ്ങൾ. www.sci.gov.in  വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. രജിസ്ട്രേഷൻ ഫെബ്രുവരി ഒന്നിന് തുടങ്ങും. അവസാന തിയതി ഫെബ്രുവരി 28.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top