കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ ഇന്റലിജൻസ് ബ്യൂറോയിൽ ഗ്രൂപ്പ് സി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികയായ അസി. സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് രണ്ട്/എക്സിക്യൂട്ടീവ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 2000 ഒഴിവുണ്ട്. യോഗ്യത ബിരുദം. കംപ്യൂട്ടർ അറിയണം. പ്രായം 18‐27. നിയമാനുസൃത ഇളവ് ലഭിക്കും. രണ്ട് ഘട്ടങ്ങളിലായുള്ള പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ടം ഒബ്ജക്ടീവ് ടൈപ്പും രണ്ടാമത്തേത് വിവരണാത്മകവുമാണ്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽവച്ചാണ് പരീക്ഷ. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങൾ. ഒന്നാം ഘട്ടപരീക്ഷയിൽനിന്നും തെരഞ്ഞെടുക്കുന്നവരെ രണ്ടാംഘട്ട പരീക്ഷക്ക് പങ്കെടുപ്പിക്കുക. ഒന്നാം ഘട്ടത്തെയും രണ്ടാം ഘട്ടത്തെയും പരീക്ഷകളിലെ സ്കോർ മാനദണ്ഡമാക്കിയാണ് അഭിമുഖത്തിന് ക്ഷണിക്കുക. www.mha.gov.in, www.ncs.gov.in വഴി ഓൺലൈനായാണ് അപേക്ഷിിക്കേണ്ടത്., അവസാന തിയതി ജനുവരി ഒമ്പത്. വിശദവിവരം വെബ്സൈറ്റിൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..