17 December Wednesday

ഫെബ്രുവരി 20മുതൽ മാർച്ച് 31 വരെ കരസേന റിക്രൂട്ട്മെന്റ് റാലി കണ്ണൂരിൽ

വെബ് ഡെസ്‌ക്‌Updated: Sunday Dec 27, 2020

ഫെബ്രുവരി 20മുതൽ മാർച്ച് 31 വരെ കണ്ണൂരിൽ നടത്തുന്ന കരസേന റാലിക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട്, കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ, വയനാട് എന്നീ ജില്ലകളിലുള്ളവർക്കും മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽനിന്നുള്ളവർക്കും അപേക്ഷിക്കാം.

സോൾജ്യർ ജനറൽ ഡ്യൂട്ടി(ആൾ ആംസ്), സോൾജ്യർ ടെക്നിക്കൽ, സോൾജ്യർ ടെക്നേഴ്സിങ് അസിസ്റ്റന്റ്(എഎംസി)/ നേഴ്സിങ് അസിസ്റ്റന്റ് വെറ്ററിനറി, സോൾജ്യർ ക്ലർക്/ സ്റ്റോർ കീപ്പർ ടെക്നിക്കൽ/ ഇൻവന്ററി മാനേജ്മെന്റ് (ആൾആംസ്), സോൾജ്യർ ട്രേഡ്സ്മാൻ പത്താം ക്ലാസ്സ് ജയിച്ചവർക്ക്(ഡ്രെസ്സർ, ഷെഫ്, സ്റ്റുവാർഡ്,സപ്പോർട് സ്റ്റാഫ്(ഇആർ), വാഷർമാൻ,ആർടിഫിഷ്യൽ വുഡ്വർക്), സോൾജ്യർ ട്രേഡ്സ്മാൻ(ആൾആംസ്) എട്ടാം ക്ലാസ്സ് ജയിച്ചവർക്ക്(മെസ്കീപ്പർ ആൻഡ് ഹൗസ് കീപ്പർ) എന്നീ വിഭാഗങ്ങളിലാണ് അപേക്ഷിക്കേണ്ടത്. ഓൺലൈനായി ഫെബ്രുവരി രണ്ട് വരെ അപേക്ഷിക്കാം.  യോഗ്യത, പ്രായം തുടങ്ങി വിശദവിവരത്തിന് www.joinindianarmy.nic.in

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top