25 April Thursday

വിഎച്ച്എസ്ഇ തൊഴില്‍മേള

വെബ് ഡെസ്‌ക്‌Updated: Monday Nov 27, 2017

സംസ്ഥാന ശാസ്ത്രമേളയോടനുബന്ധിച്ച് കോഴിക്കോട് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച വിഎച്ച്എസ്ഇ തൊഴില്‍മേള ചരിത്രവിജയമായി. കഴിഞ്ഞ 13 വര്‍ഷത്തിനിടെ ഇത്രയധികം ഉദ്യോഗാര്‍ഥികളെത്തിയ തൊഴില്‍മേള വേറെ ഇല്ല. സംഘാടകര്‍ പ്രതീക്ഷിച്ചതിലധികമായിരുന്നു പങ്കാളിത്തം. 32 കമ്പനികള്‍ എത്തി. 3628 പേരാണ് ഇന്റര്‍വ്യൂവിന് പങ്കെടുത്തത്.
 ആദ്യം റിപ്പോര്‍ട്ട് ചെയ്തത് 480 ഒഴിവുകളാണെങ്കിലും 895 പേര്‍ക്ക് തൊഴില്‍ നല്‍കി. എ എം മോട്ടോഴ്സ്, ഹൈടെക് എന്‍ജിനിയറിങ് കമ്പനി, പോപ്പുലര്‍ ഹ്യുണ്ടായി, എല്‍ഐസി, മുത്തൂറ്റ്ഫിന്‍ കോര്‍പറേഷന്‍, ബേബി മെമ്മോറിയല്‍ ആശുപത്രി, മിംസ്, കെടിസി ഹോണ്ട, അശ്വിനി ഡയഗ്നോസിസ് സര്‍വീസസ്, സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റല്‍ തുടങ്ങിയ കമ്പനികളാണ് തൊഴില്‍ നല്‍കാനെത്തിയത്. കേരള വിദ്യാഭ്യാസവകുപ്പിന്റെ  വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗമാണ് തൊഴില്‍മേളയുടെ സംഘാടകര്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top