26 April Friday

ബാങ്ക് ഓഫ് ബറോഡയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍

വെബ് ഡെസ്‌ക്‌Updated: Monday Nov 27, 2017

ബാങ്ക് ഓഫ് ബറോഡയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാരാകാന്‍ അവസരം. ഹെഡ് ക്രെഡിറ്റ് റിസ്ക്-01, ഹെഡ് എന്റര്‍പ്രൈസ് ആന്‍ഡ് ഓപറേഷനല്‍ റിസ്ക് മാനേജ്മെന്റ്-01, ഐടി സെക്യൂരിറ്റി-05, ട്രഷറി ഡീലേഴ്സ്/ട്രേഡേഴ്സ്-03, ട്രഷറി റിലേഷന്‍ഷിപ്പ് മാനേജര്‍-(ഫോറക്സ/ ഡെറിവേറ്റീവ്സ്)-02, ട്രഷറി പ്രൊഡക്ട് സെയില്‍സ്-20, ഫൈനാന്‍സ്/ക്രെഡിറ്റ്(എംഎംജി/എസ് മൂന്ന്-40, ഫൈനാന്‍സ്/ക്രെഡിറ്റ് (എംഎംജി/എസ് രണ്ട്)-140, ട്രേഡ് ഫിനാന്‍സ്-50, സെക്യൂരിറ്റി-15, സെയില്‍സ്-150. ഓരോ തസ്തികക്കും പ്രായപരിധി വ്യത്യസ്തമാണ്. ഹെഡ് ക്രെഡിറ്റ് റിസ്ക്, ഹെഡ് എന്റര്‍പ്രൈസ് ആന്‍ഡ് ഓപറേഷനല്‍ റിസ്ക് മാനേജ്മെന്റ് തസ്തികകളില്‍ യോഗ്യത ബിരുദവും സ്റ്റാറ്റിസ്റ്റിക്സ്/ അപ്ളൈഡ് സ്റ്റാറ്റിസ്റ്റിക്സ്/ ഇക്കണോമിക്സ് എന്നിവയിലേതെങ്കിലുമൊന്നില്‍ ബിരുദാനന്തരബിരുദവും. ഐടി സെക്യൂരിറ്റി യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനിയറിങ് ബിരുദം. ട്രഷറി ഡീലേഴ്സ്/ട്രേഡേഴ്സ് ബിരുദമാണ് യോഗ്യത. ട്രഷറി റിലേഷന്‍ഷിപ്പ് മാനേജര്‍, ട്രഷറി പ്രൊഡക്ട് സെയില്‍സ് യോഗ്യത എംബിഎ അല്ലെങ്കില്‍ തത്തുല്യം. ഫൈനാന്‍സ്/ക്രെഡിറ്റ് സിഎ/ഐസിഡബ്ള്യുഎ/എംബിഎ യാണ് യോഗ്യത. ട്രേഡ് ഫിനാന്‍സ് യോഗ്യത സിഎ/എംബിഎ അല്ലെങ്കില്‍ തത്തുല്യം. സെക്യൂരിറ്റി തസ്തികയില്‍ യോഗ്യത ബിരുദമാണ്. സെയില്‍സ് യോഗ്യത എംബിഎ അല്ലെങ്കില്‍ തത്തുല്യം. യോഗ്യത നേടിയശേഷം ആറു മാസത്തില്‍ കുറഞ്ഞ തൊഴില്‍പരിചയം സ്വീകരിക്കില്ല. അപേക്ഷാഫീസ് 600 രൂപയാണ്. എസ്സി/എസ്ടി/അംഗപരിമിതര്‍ക്ക് നൂറുരൂപമതി. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടതും ഫീസടയ്ക്കേണ്ടതും. ഫോട്ടോയും ഒപ്പും അപ്ലോഡ്ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി ഡിസംബര്‍ അഞ്ച്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടും ഫീസടച്ചതും സൂക്ഷിക്കണം. വിശദവിവരം  www.bankofbaroda.co.in ല്‍.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top