19 April Friday

തെലങ്കാനയില്‍ 277 എന്‍ജിനിയര്‍

വെബ് ഡെസ്‌ക്‌Updated: Monday Nov 27, 2017

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ (സിവില്‍ ഇന്‍ ആര്‍ഡബ്ള്യുഎസ് ആന്‍ഡ് എസ് ഡിപ്പാര്‍ട്മെന്റ്) ഒഴിവിലേക്ക് തെലങ്കാന സ്റ്റേറ്റ് പബ്ളിക് സര്‍വീസ് കമീഷന്‍  അപേക്ഷ ക്ഷണിച്ചു. 277 ഒഴിവുണ്ട്. പ്രായം 18-24. നിയമാനുസൃത വയസ്സിളവ് ലഭിക്കും. യോഗ്യത സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റര്‍ ചെയ്താല്‍ TSPSC  ഐഡിലഭിക്കും തുടര്‍ന്ന്  www.tspsc.gov.in ല്‍ അപേക്ഷ സബ്മിറ്റ്ചെയ്യണം.  അവസാനതിയതി ഡിസംബര്‍ 16. അപേക്ഷ അയക്കുന്നത് സംബന്ധിച്ച സംശയങ്ങള്‍ helpdesk@tspsc.gov.in എന്ന വിലാസത്തില്‍ അയക്കാം. അപേക്ഷാഫീസ് 200 രൂപ. ഒബ്ജക്ടീവ് ടൈപ്പ് ഓണ്‍ലൈന്‍/ ഒഎംആര്‍ പരീക്ഷയുടെയും ഇന്റര്‍വ്യുവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ആകെ 450 മാര്‍ക്കിനാണ് പരീക്ഷ. ഇതില്‍ 150 മാര്‍ക്കിന്റെ ജനറല്‍ സ്റ്റഡീസ് ജനറല്‍ എബിലിറ്റീസ് വിഭാഗങ്ങളില്‍ 150 ചോദ്യവും സിവില്‍ എന്‍ജിനിയറിങ് ബിരുദതലത്തില്‍ 300 മാര്‍ക്കിന്റെ 150 ചോദ്യവുമുണ്ട്. ഇന്റര്‍വ്യൂവിന് 50 മാര്‍ക്കുണ്ട്. ഹൈദരാബാദ്, കരിം നഗര്‍, ദമ്മം, വാറംഗല്‍, നിസാമാബാദ് എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങള്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top