20 April Saturday

കാര്‍ഷിക സര്‍വകലാശാലയില്‍ ടീച്ചിങ് അസിസ്റ്റന്റ്

വെബ് ഡെസ്‌ക്‌Updated: Monday Nov 27, 2017

www.kau.inകേരള കാര്‍ഷിക സര്‍വകലാശാലയുടെ തവനൂരിലുള്ള കേളപ്പജി  കാര്‍ഷിക എന്‍ജിനിയറിങ് ടെക്നോളജിയില്‍ ടീച്ചിങ് അസിസ്റ്റന്റ് തസ്തികയില്‍ 19 ഒഴിവുണ്ട്. മൈക്രോ ബയോളജി, ഫുഡ് എന്‍ജിനിയറിങ്, ഫുഡ്സയന്‍സ് ടെക്നോളജി, സിവില്‍ എന്‍ജിനിയറിങ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്, എസ്ഡബ്ള്യുയുഇ, മാത്തമാറ്റിക്സ്, കെമിസ്ട്രി, ഫിസിക്കല്‍ എഡ്യുക്കേഷന്‍, സ്റ്റാറ്റിസ്റ്റിക്സ്, അഗ്രോണമി, അഗ്രികള്‍ചറല്‍ പ്രോസസിങ് വിഷയങ്ങളിലാണ് ഒഴിവ്. ബന്ധപ്പെട്ട വിഷയത്തില്‍ പിഎച്ച്ഡി/നെറ്റ് യോഗ്യതയുണ്ടാകണം. ഇവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദധാരികളെയും പരിഗണിക്കും. സാങ്കേതികവിഷയങ്ങളില്‍ എന്‍ജിനിയറിങ്ങിലുള്ള ബിരുദാനന്തരബിരുദമാണ് വേണ്ടത്. പ്രായം:18- 36.  അപേക്ഷ പൂരിപ്പിച്ച് സര്‍ടിഫിക്കറ്റുകളുടെ പകര്‍പ്പുസഹിതം നവംബര്‍ 30ന് വൈകിട്ട് നാലിനകം ഡീന്‍(അഗ്രി എന്‍ജിനിയറിങ്), കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ചറല്‍ എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജി, തവനൂര്‍- 679573 എന്ന വിലാസത്തില്‍ ലഭിക്കണം. കവറിനുമുകളില്‍ തസ്തികയുടെ പേര്, വിഷയം എന്നിവ രേഖപ്പെടുത്തണം. അപേക്ഷാഫോറം www.kau.inwww.kcaet.ac. in എന്ന website ല്‍ ലഭിക്കും.
കേരള കാര്‍ഷിക സര്‍വകലാശാലയുടെ കണ്ണൂര്‍ കാഞ്ഞിരങ്ങാട് കൃഷിവിജ്ഞാന്‍ കേന്ദ്രയില്‍ ടീച്ചിങ് അസിസ്റ്റന്റ് തസ്തികയില്‍ ആറ് ഒഴിവുണ്ട്. താല്‍ക്കാലികാടിസ്ഥാനത്തിലാണ് നിയമനം. അഗ്രോണമി, ഹോം സയന്‍സ്, ഹോര്‍ടികള്‍ചര്‍, അഗ്രികള്‍ചറല്‍ എന്റമോളജി, അഗ്രികള്‍ചറല്‍ എക്സ്ടെന്‍ഷന്‍, വെറ്ററിനറി വിഷയങ്ങളിലാണ് ഒഴിവ്. ബന്ധപ്പെട്ട വിഷയത്തില്‍ പോസ്റ്റ് ഗ്രാജ്വേഷനാണ് യോഗ്യത. പ്രായം: 18-35. അപേക്ഷ അയക്കേണ്ടത് ഇ മെയില്‍ വഴിയാണ്. അവസാന തിയതി നവംബര്‍ 28. വിശദവിവരം www.kau.in ല്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top