28 March Thursday

കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രജിസ്ട്രാര്‍, ഇന്റേണല്‍ ഓഡിറ്റര്‍

വെബ് ഡെസ്‌ക്‌Updated: Monday Nov 27, 2017

കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രജിസ്ട്രാര്‍, ഇന്റേണല്‍ ഓഡിറ്റര്‍  ഒഴിവുണ്ട്. രജിസ്ട്രാര്‍ യോഗ്യത ബിരുദാനന്തര ബിരുദവും പേഴ്സണല്‍ മാനേജ്മെന്റ്/ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് എന്നിവയിലേതെങ്കിലുമൊന്നില്‍ ബിരുദാനന്തര ഡിപ്ളോമയും. ഉയര്‍ന്ന പ്രായം 50. അപേക്ഷാഫോറത്തിന്റെ മാതൃക  www.kfri.res.in ല്‍നിന്നും ഡൌണ്‍ലോഡ്ചെയ്ത് ബയോഡാറ്റ, യോഗ്യത എന്നിവ തെളിയിക്കുന്ന അനുബന്ധരേഖകള്‍ സഹിതം ഡിസംബര്‍ 20 നുള്ളില്‍ ലഭിക്കത്തക്കവിധം അപേക്ഷിക്കണം.  ഇന്റേണല്‍ ഓഡിറ്റര്‍ യോഗ്യത ബിരുദം. താല്‍ക്കാലികമാണ് നിയമനം. വിരമിച്ച പ്രൊഫഷണല്‍ ഓഡിറ്റേഴ്സിന്  അപേക്ഷിക്കാം. കുറഞ്ഞത് 15 വര്‍ഷത്തെ ഓഡിറ്റ് പരിചയം (ഡിഫന്‍സ്/സ്റ്റേറ്റ്/സെന്‍ട്രല്‍ ഗവണ്‍മെന്റ്), ഉയര്‍ന്ന പ്രായം: 62. അപേക്ഷിക്കേണ്ട അവസാന തിയതി ഡിസംബര്‍ 15. വിലാസം: The Registrar, Kerala Forest Research Institute, Peechi- 680653, Thrissur, Kerala.. അപേക്ഷ അയക്കുന്ന കവറിനുമുകളില്‍ തസ്തികയുടെ പേര് രേഖപ്പെടുത്തണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top