കണ്ണൂര്‍ സര്‍വകലാശാലയുടെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മോളിക്യുലര്‍ ബയോളജിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. വാക്-ഇന്‍-ഇന്റര്‍വ്യു 28ന് പകല്‍ രണ്ടിന് സര്‍വകലാശാലയുടെ താവക്കര ക്യാമ്പസിലെ അക്കാദമിക് വിഭാഗത്തില്‍. 55 ശതമാനത്തില്‍ കുറയാത്ത ബന്ധപ്പെട്ട വിഷയത്തില്‍ അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബിരുദാനന്തര ബിരുദം, നെറ്റ്, പിഎച്ച്ഡി യോഗ്യതയുണ്ടാവണം. ജോലി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം യൂണിവേഴ്സിറ്റിയുടെ ഫണ്ടില്‍ അടച്ച 200 രൂപയുടെ ഒറിജിനല്‍ ചലാന്‍ രശീത് ഹാജരാക്കണം. അപേക്ഷാഫോമും വിശദവിവരങ്ങളും സര്‍വകലാശാല website ല്‍ www.kannuruniversity.ac.in ലഭ്യമാണ്. സംവരണാനുകൂല്യത്തിന് അര്‍ഹര്‍ നോണ്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..