27 April Saturday

പവര്‍ഗ്രിഡ് കോര്‍പറേഷനില്‍ പ്രൊഫഷണല്‍

വെബ് ഡെസ്‌ക്‌Updated: Monday Nov 27, 2017

പവര്‍ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ പ്രൊഫഷണലുകള്‍ക്ക് അവസരം. ഡെപ്യൂട്ടി മാനേജര്‍ (ഇലക്ട്രിക്കല്‍) -15 സീനിയര്‍ എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍)- 25, അസിസ്റ്റന്റ് മാനേജര്‍ (ഇലക്ട്രിക്കല്‍)- 48 എന്നിങ്ങനെയാണ് ഒഴിവ്. ഡെപ്യൂട്ടി മാനേജര്‍, സീനിയര്‍ എന്‍ജിനിയര്‍ യോഗ്യത  60 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കലില്‍ ബിഇ/ ബിടെക്/ ബിഎസ്സി(എന്‍ജി). അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് 65 ശതമാനം മാര്‍ക്ക്വേണം. ഡെപ്യൂട്ടി മാനേജര്‍ ഉയര്‍ന്ന പ്രായപരിധി 39. സീനിയര്‍ എന്‍ജിനിയര്‍ ഉയര്‍ന്ന പ്രായപരിധി 36. അസിസ്റ്റന്റ് എന്‍ജിനിയര്‍ ഉയര്‍ന്ന പ്രായം 30. നിയമാനുസൃത ഇളവ് ലഭിക്കും. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. പാസ്പോര്‍ട് സൈസ് കളര്‍ ഫോട്ടോയും ഒപ്പും അപ്ലോഡ്ചെയ്യണം. അവസാന തിയതി ഡിസംബര്‍ 21. തൊഴില്‍പരിചയം, യോഗ്യത, അപേക്ഷിക്കേണ്ടവിധം തുടങ്ങി വിശദവിവരം http://www.powergridindia.com ല്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top