26 April Friday

ഐഡിബിഐ ബാങ്കിൽ ഓഫീസർ, എക്‌സിക്യൂട്ടീവ്‌

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

ഐഡിബിഐ ബാങ്കിൽ സ്‌പെഷ്യലിസ്‌റ്റ്‌ കേഡർ ഓഫീസർ, എക്‌സിക്യൂട്ടീവ്‌ തസ്‌തികളിൽ 1172 ഒഴിവുണ്ട്‌. എക്‌സിക്യൂട്ടീവിന്റെ 1036 ഉം സ്‌പെഷ്യലിസ്‌റ്റ്‌ കേഡർ ഓഫീസറുടെ  136 ഉം ഒഴിവാണുള്ളത്‌.  എക്‌സിക്യൂട്ടീവ്‌ തസ്‌തികയിൽ കരാർ നിയമനമാണ്‌. ബിരുദ യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. പ്രായം : 20–-25. ഓൺലൈൻ എഴുത്തുപരീക്ഷയുണ്ടാവും. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ ഏഴ്‌. മാനേജർ –-84, അസിസ്‌റ്റന്റ്‌ ജനറൽ മാനേജർ–-46, ഡെപ്യൂട്ടി ജനറൽ മാനേജർ –-6 എന്നിങ്ങനെയാണ്‌ സ്‌പെഷ്യലിസ്‌റ്റ്‌ കേഡർ ഓഫീസർ തസ്‌തികയിൽ അവസരം. ബിരുദ, ബിരുദാനന്തര യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം.  ജൂൺ ഒന്ന്‌ മുതൽ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. അവസാന തീയതി ജൂൺ 15.  വിശദവിവരങ്ങൾക്ക്‌ www.idbibank.in/careers കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top