29 March Friday

ആയുർവേദിക്‌ 
റിസർച്ച്‌ കൗൺസിലിൽ 
 ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

കേന്ദ്ര ആയുഷ്‌ മന്ത്രാലയത്തിന്‌ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച്‌ ഇൻ ആയുർവേദിക്‌ സയൻസസിൽ നിയമനത്തിന്‌ അപേക്ഷിക്കാം. 593 ഒഴിവുണ്ട്‌.  ഇതിൽ 260 ഒഴിവ്‌ മൾട്ടി ടാസ്‌കിങ്‌ സ്‌റ്റാഫിന്റേത്‌. റിസർച്ച്‌ ഓഫീസർ, അസിസ്‌റ്റന്റ്‌ റിസർച്ച്‌ ഓഫീസർ, അസിസ്‌റ്റന്റ്‌, സ്‌റ്റാഫ്‌ നഴ്‌സ്‌, മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിസ്‌റ്റ്‌, റിസർച്ച്‌ അസിസ്‌റ്റന്റ്‌, സ്‌റ്റെനോഗ്രാഫർ ഗ്രേഡ്‌ വൺ, സ്‌റ്റാറ്റിസ്‌റ്റിക്കൽ അസിസ്‌റ്റന്റ്‌, ലൈബ്രറി ഇൻഫർമേഷൻ അസിസ്‌റ്റന്റ്‌, യുഡി ക്ലർക്ക്‌, എൽഡി ക്ലർക്ക്‌, സോഷ്യൽ വർക്കർ, ഗാർഡൻ സൂപ്പർവൈസർ, ലബോറട്ടറി അറ്റൻഡന്റ്‌ തുടങ്ങിയ തസ്‌തികയിലാണ്‌ അവസരം. റിസർച്ച്‌ ഓഫീസർ തസ്‌തികയിൽ ഓൺലൈൻ പരീക്ഷയും അഭിമുഖവുമുണ്ടാവും.  മറ്റ്‌ തസ്‌തികളിൽ ഓൺലെെൻ പരീക്ഷ മാത്രം. ജൂൺ ഒന്നു മുതൽ ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ജൂൺ 30. വിശദവിവരങ്ങൾക്ക്‌  www.ccras.nic.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top