25 April Thursday

ഐഎസ്‌ആർഒയിൽ സയന്റിസ്‌റ്റ്‌/ 
എൻജിനിയർ

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

ഇന്ത്യൻ സ്‌പേസ്‌ റിസർച്ച്‌ ഓർഗനൈസേഷനിൽ (ഐഎസ്‌ആർഒ) സയന്റിസ്‌റ്റ്‌/ എൻജിനിയർ എസ്‌സി തസ്‌തികയിൽ 303 ഒഴിവുണ്ട്‌. താത്‌കാലിക നിയമനമാണ്‌. ഇലക്‌ട്രോണിക്‌സ്‌ –-92, മെക്കാനിക്കൽ–- 163, കംപ്യൂട്ടർ സയൻസ്‌ –-48 എന്നിങ്ങനെയാണ്‌ അവസരം. യോഗ്യത ബിഇ/ ബിടെക്‌. പ്രായം: 28. ഉദ്യോഗാർഥികൾ നാഷണൽ കരിയർ സർവീസസ്‌ പോർട്ടലിൽ രജിസ്‌റ്റർ ചെയ്‌തിരിക്കണം. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുണ്ടാവും. എഴുത്തുപരീക്ഷയ്‌ക്ക്‌ കേരളത്തിൽ തിരുവനന്തപുരം കേന്ദ്രമാണ്‌.  ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 14. വിശദവിവരങ്ങൾക്ക്‌ www.isro.gov.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top