19 April Friday

പരീക്ഷാ തീയതികളിൽ മാറ്റം

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

കെസിഎംഎംഎഫിൽ ഡെപ്യൂട്ടി മാനേജർ (മെക്കാനിക്കൽ)

(കാറ്റഗറി നമ്പർ 218/2021, 219/2021), ഇൻസ്പെക്ടർ ഓഫ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ  246/2021), ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (മെക്കാനിക്കൽ) (കാറ്റഗറി നമ്പർ 551/2021, 664/2022), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (എൻജിനീയറിങ് കോളേജുകൾ) അസി. പ്രൊഫസർ ഇൻ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് (കാറ്റഗറി നമ്പർ 725/2021) തസ്തികകളിലേക്ക് ജൂൺ ഒന്നിന് നടത്താൻ നിശ്ചയിച്ച ഒഎംആർ. പരീക്ഷകൾ ജൂൺ 18 നും വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം–- ടിപിഇഎസ്) (കാറ്റഗറി നമ്പർ 555/2021) തസ്തികയിലേക്ക്  ജൂലൈ 11 ന് നടത്താൻ നിശ്ചയിച്ച ഒഎംആർ പരീക്ഷകൾ ജൂലൈ 21 നും നടത്തും.

വനിത ശിശു വികസന വകുപ്പില്‍ സൂപ്പര്‍വൈസര്‍ (ഐസിഡിഎസ്) (കാറ്റഗറി നമ്പര്‍ 149/2022) തസ്തികയിലേക്ക്  ജൂണ്‍ 2 ന് നടത്താന്‍ നിശ്ചയിച്ച ബിരുദതല മുഖ്യപരീക്ഷ 2023 ജൂണ്‍ 13 ലേക്ക് മാറ്റി. കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ ടെലഫോണ്‍ ഓപ്പറേറ്റര്‍ (കാറ്റഗറി നമ്പര്‍ 59/2022) തസ്തികയിലേക്ക്  ജൂണ്‍ 20 ന് നടത്താന്‍ നിശ്ചയിച്ച ബിരുദതല മുഖ്യപരീക്ഷ  ജൂണ്‍ 25 ലേക്ക് മാറ്റി.

ഓണ്‍ലൈന്‍ പരീക്ഷയാണിത്‌.   ടൗൺ പ്ലാനിങ് ഓഫീസർ (പ്ലാനിങ്) ജിസിഡിഎ (കാറ്റഗറി നമ്പർ 423/2021), അസിസ്റ്റന്റ് ടൗൺ പ്ലാനർ (ടൗൺ ആൻഡ് കൺട്രി പ്ലാനിങ്) (കാറ്റഗറി നമ്പർ 550/2021), അസിസ്റ്റന്റ് ടൗൺ പ്ലാനർ (ടൗൺ ആൻഡ് കൺട്രി പ്ലാനിങ്) (കാറ്റഗറി നമ്പർ 32/2022) തസ്തികകളിലേക്ക്  ജൂൺ മൂന്നിന് നടത്താൻ നിശ്ചയിച്ച പരീക്ഷയും കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ഫീൽഡ് ഓഫീസർ (കാറ്റഗറി നമ്പർ 177/2021, 178/2021, 179/2021, 180/2021, 321/2022) തസ്തികകളിലേക്ക്  ജൂലൈ 20 ന് നടത്താൻ നിശ്ചയിച്ച ബിരുദതല മുഖ്യപരീക്ഷയും മാറ്റിവച്ചു. പുതിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കും.

ഒഎംആർ പരീക്ഷ

വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ –- സർവ്വേയർ (നേരിട്ടുള്ള നിയമനം, പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം) (കാറ്റഗറി നമ്പർ 398/2021, 331/2019) തസ്തികയിലേക്ക്  മെയ് 31 ന് രാവിലെ 10.30 മുതൽ 12.30 വരെ ഒഎംആർ പരീക്ഷ നടത്തും.  പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ്, ഫുള്‍ടൈം ജൂനിയര്‍  ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് (കാറ്റഗറി നമ്പര്‍ 689/2021, 690/2021, 300/2022,  301/2022 തസ്തികകളിലേക്ക്  ജൂണ്‍ രണ്ടിന് രാവിലെ 7.15 മുതല്‍ 9.15 വരെ ഒഎംആര്‍ പരീക്ഷ  നടത്തും. ഇന്‍സ്ട്രക്ടര്‍ ഇന്‍ കൊമേഴ്സ്, ഇന്‍സ്ട്രക്ടര്‍ ഇന്‍ സെക്രട്ടറിയല്‍ പ്രാക്ടീസ് ആന്‍ഡ് ബിസിനസ്  കറസ്‌പോണ്ടന്‍സ്, അസി. ഇന്‍സ്ട്രക്ടര്‍ ഇന്‍ ഷോര്‍ട്ട്ഹാന്‍ഡ് (കാറ്റഗറി നമ്പര്‍ 343/2020, 56/2021,  408/2022) തസ്തികയിലേക്ക്  ജൂണ്‍ 2 ന് രാവിലെ 7.15 മുതല്‍ 9.15 വരെ ഒഎംആര്‍ പരീക്ഷ  നടത്തും.

സാധ്യതാപട്ടിക

പ്രസിദ്ധീകരിക്കും വിവിധ തസ്‌തികകളിൽ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. തസ്‌തികകൾ: കേരള സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് വകുപ്പിൽ സ്റ്റാഫ് നഴ്സ് (കാറ്റഗറി നമ്പർ 593/2022). സ്റ്റേറ്റ് ഫാർമിങ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിൽ ലബോറട്ടറി അസിസ്റ്റന്റ് (ഫാക്ടറി) (കാറ്റഗറി നമ്പർ 102/2022). ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ (കെമിസ്ട്രി) (സീനിയർ) (പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 504/2022). 

പ്രമാണ പരിശോധന

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ (കാറ്റഗറി നമ്പർ   137/2020) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക്  മെയ് 30 ന് രാവിലെ 10.30 മുതൽ  പിഎസ് സി ആസ്ഥാന ഓഫീസിൽ  പ്രമാണ പരിശോധന നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ സംസ്കൃതം (സാഹിത്യം) (കാറ്റഗറി നമ്പര്‍ 281/2019) തസ്തികയിലേക്ക് ജൂണ്‍ 6, 7 തീയതികളില്‍ പിഎസ് സി ആസ്ഥാന ഓഫീസില്‍  പ്രമാണ പരിശോധന നടത്തും. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top