20 April Saturday

29 തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിക്കും

വെബ് ഡെസ്‌ക്‌Updated: Monday May 27, 2019

29 തസ്തികകളിൽ അപേക്ഷ ക്ഷണിക്കാൻ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് പി എസ്‌ സി യോഗം തീരുമാനിച്ചു. ജനറൽ‐ കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (ട്രെയിനിങ് കോളേജ്) ലക്ചറർ ഇൻ ഫൗണ്ടേഷൻ ഓഫ് എഡ്യുക്കേഷൻ, വിവിധ വകുപ്പുകളിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഗ്രേഡ് രണ്ട് (തസ്തിക മാറ്റം), പൊതുമരാമത്ത് വകുപ്പിൽ ആർകിടെക്ചറൽ അസിസ്റ്റന്റ് (തസ്തികമാറ്റം), ഭക്ഷ്യ സുരക്ഷാ വകുപ്പിൽ മൈക്രോബയോളജിസ്റ്റ്, ജലസേചനവകുപ്പിൽ ഡ്രഡ്ജർ ക്ലീനർ, കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (സംഗീത കോളേജ്) സപ്പോർട്ടിങ് ആർടിസ്റ്റ് ഇൻ വോക്കൽ ഫോർ ഡാൻസ് (കേരള നടനം), വാണിജ്യ വ്യവസായ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ്, കേരള സംസ്ഥാന സഹകരണ കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ഫിനാൻസ് മാനേജർ (ജനറൽ, സൊസൈറ്റി), സിസ്റ്റം അനലിസ്റ്റ്(ജനറൽ, സൊസൈറ്റി), ഡെപ്യൂട്ടി ഫിനാൻസ് മാനേജർ (ജനറൽ, സൊസൈറ്റി), മെറ്റീരിയൽസ് മാനേജർ (ജനറൽ, സൊസൈറ്റി), ക്വാളിറ്റി കൺട്രോൾ ഓഫീസർ (ജനറൽ, സൊസൈറ്റി), കേരള സംസ്ഥാന മിൽക്ക് മാർക്കറ്റിങ്് ഫെഡറേഷൻ ലിമിറ്റഡിൽ ടെക്നീഷ്യൻ ഗ്രേഡ് 2 (ഇലക്ട്രീഷ്യൻ) (ജനറൽ, സൊസൈറ്റി), ടെക്നീഷ്യൻ ഗ്രേഡ് 2 (ഇലക്ട്രോണിക്സ്)(സൊസൈറ്റി). എൻസിഎ വിഭാഗത്തിൽ കോളേജ് വിദ്യാഭ്യാസവകുപ്പിൽ ലക്ചറർ ഇൻ മാത്തമാറ്റിക്സ് (എസ്ഐയുസി നാടാർ, എസ്‌ സി, എസ്‌ടി ), ലക്ചറർ ഇൻ അറബിക് (എസ്‌ടി, വിശ്വകർമ), ലക്ചറർ ഇൻ മ്യൂസിക് (മുസ്ലിം), ലക്ചറർ സംസ്കൃതം(എൽസി/എഐ), ലക്ചറർ ഇൻ വയലിൻ (മുസ്ലിം), സാമൂഹ്യക്ഷേമവകുപ്പിൽ ഐസിഡിഎസ് സൂപ്പർവൈസർ (എസ്‌സി) തുടങ്ങിയ തസ്തികകളിലാണ് വിജഞാപനം പുറപ്പെടുവിക്കുക.

പിഎസ്‌സി ബുള്ളറ്റിൻ
വിശേഷാൽ പതിപ്പ്

പിഎസ്‌സി ബുളളറ്റിന്റെ മുപ്പതാം വാർഷികം പ്രമാണിച്ച് പി എസ്‌ സിസംബന്ധമായ വിവരങ്ങളും മുൻപരീക്ഷകളിലെ 10000 പൊതുവിജ്ഞാന ചോദ്യോത്തരങ്ങളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച വിശേഷാൽ പതിപ്പിന്റെ പ്രകാശനം പി എസ്‌ സി ചെയർമാൻ അഡ്വ. എം കെ സക്കീർ നിർവഹിച്ചു. പിഎസ്‌സി അംഗം പി ശിവദാസൻ ആദ്യപ്രതി ഏറ്റുവാങ്ങി. ബുളളറ്റിൻ എഡിറ്റോറിയൽബോർഡ് ചെയർപേഴ്സൺ ആർ പാർവതിദേവി പുസ്തകം പരിചയപ്പെടുത്തി. പിഎസ്‌സി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പ്രകാശനച്ചടങ്ങിൽ സംബന്ധിച്ചു. 100 രൂപയാണ് പുസ്തകത്തിന്റെ വില.

വകുപ്പുതല പരീക്ഷ ഒറ്റത്തവണ രജിസ്ട്രേഷൻ

സർവേയും ഭൂരേഖയും വകുപ്പിൽ ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ/ഹെഡ് ഡ്രാഫ്റ്റ്സ്മാൻമാർക്കുവേ ണ്ടിയുളള (സ്പെഷ്യൽ ടെസ്റ്റ്) വകുപ്പുതല പരീക്ഷക്ക് ജൂൺ 19 വരെ ഡിപ്പാർട്മെന്റൽ പരീക്ഷ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി ഓൺലൈനായി അപേക്ഷിക്കാം.കാറ്റഗറി നമ്പർ 148/2018 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ മൈക്രോബയോളജി (ഒന്നാം എൻസിഎ‐എസ്ടി), കാറ്റഗറി നമ്പർ 137/2018  മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ അനാട്ടമി (ഒന്നാം എൻസിഎ‐ വിശ്വകർമ), കാറ്റഗറി നമ്പർ 408/2017 ക്ഷീരവികസന വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. കാറ്റഗറി നമ്പർ 330/2018  ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ (മൂന്നാം എൻസിഎ‐എസ്‌ടി ), കോഴിക്കോട് ജില്ലയിൽ കാറ്റഗറി നമ്പർ 646/2017 എൻസിസി/ സൈനിക ക്ഷേമവകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ്) (വിമുക്തഭടന്മാർക്കു മാത്രം) (ഒന്നാം എൻസിഎ‐എസ്ഐയുസി നാടാർ), ആലപ്പുഴ ജില്ലയിൽ കാറ്റഗറി നമ്പർ 644/2017 വിദ്യാഭ്യാസ വകുപ്പിൽ പാർട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം) (എൻസിഎ‐ എൽസി/എഐ) അഭിമുഖം നടത്തും. വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉറുദു) കാറ്റഗറി നമ്പർ 371/2018, 372/2018 (രണ്ടാം എൻസിഎ‐എൽസി/ എഐ, എസ്ഐയുസി നാടാർ) രണ്ട് തവണ എൻസിഎ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും ഉദ്യോഗാർഥികളെ ലഭിക്കാത്തതിനാൽ ഈ ഒഴിവ് മാതൃറാങ്ക് പട്ടികയിലെ മറ്റ് സംവരണവിഭാഗത്തിന് നൽകി നികത്താൻ തീരുമാനിച്ചു. കാറ്റഗറി നമ്പർ 501/2017, 345/2017 എക്സൈസ് വകുപ്പിൽ വുമൺ സിവിൽ എക്സൈസ് ഓഫീസർ, കാറ്റഗറി നമ്പർ 89/2017 വൊക്കേഷണൽ ഹയർ സെക്കൻഡറിവിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ(ഡൊമസ്റ്റിക് നേഴ്സിങ്) തസ്തികകളിലേക്ക് പുന:പരീക്ഷ നടത്താനുളള എക്സാമിനേഷൻ മോണിറ്ററിങ് കമ്മിറ്റിയുടെ തീരുമാനം അംഗീകരിച്ചു.

അഭിരുചി പരീക്ഷ ഫലം
പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥികൾക്കായി പി എസ്‌ സി നടത്തിയ അഭിരുചി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിവിധ സർക്കാർ, എയ്ഡഡ്, സർക്കാർ നിയന്ത്രിത എൻജിനിയറിങ് കോളേജുകളിലെ മൂന്നും നാലും വർഷ വിദ്യാർഥികൾക്കായി മാർച്ച് ഒമ്പതിന് നടത്തിയ ഓൺലൈൻ/ഒഎംആർ അഭിരുചി പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. 29, 633 വിദ്യാർഥികൾ അപേക്ഷിച്ചതിൽ 20,468 പേർ പരീക്ഷ എഴുതി. 10,757 പേർ ആക്ടിവിറ്റി പോയിന്റിന് അർഹത നേടി. വിശദവിവരം പി എസ്‌ സിയുടെ website ൽ ലഭ്യമാണ്. ഈ അഭിരുചി പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ 10 വിദ്യാർഥികളുടെ പേര്, കോളേജ് എന്നിവ ചുവടെ  1. പ്രണവ് എം പ്രകാശ്, ഗവ. എൻജിനിയറിങ് കോളേജ്, തൃശൂർ 2. ഗൗതം വിവേക് ടി. കോളേജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരം 3. ആദിത്യ കൃഷ്ണ മേനോൻ  മാർ ബസേലിയസ് കോളേജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരം. 4. അമൽ പി കെ, കോളേജ് ഓഫ് എൻജിനിയറിങ്, തലശ്ശേരി, 5. ഹരികൃഷ്ണൻ എസ്. 101098 ഗവ. എൻജിനിയറിങ് കോളേജ്, ബാർട്ടൺ ഹിൽ, തിരുവനന്തപുരം. 6. നന്ദകിഷോർ എസ്ജെ  കോളേജ് ഓഫ് എൻജിനിയറിങ്, അടൂർ 7. അനുരാജ് സി പി ഗവ. കോളേജ് ഓഫ് എൻജിനിയറിങ്, കണ്ണൂർ, 8. ജസ്വിൻ ജോർജ് മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനിയറിങ്, കോതമംഗലം. 9. ശരത് വി ആർ, ടികെഎം കോളേജ് ഓഫ് എൻജിനിയറിങ്, കൊല്ലം. 10. അനുരൂപ് പി എ വിശ്വജ്യോതികോളേജ് ഓഫ് എൻജിനിയറിങ്, വാഴക്കുളം, മൂവാറ്റുപുഴ.

website നവീകരിച്ചു

പി എസ്‌ സി യുടെ ഔദ്യോഗിക വെബ്സൈറ്റ് (www.keralapsc.gov.in) നവീകരിച്ചു. മലയാള ഭാഷയിലും വിവരങ്ങൾ ലഭ്യമാകത്തക്ക വിധത്തിലാണ് website നവീകരിച്ചിട്ടുളളത്.

പി എസ്‌ സിയെ
അപകീർത്തിപ്പെടുത്തൽ;
വിജിലൻസ് ആൻഡ്
സെക്യൂരിറ്റി ഓഫീസർ 
അന്വേഷിക്കും

അംഗീകൃത നടപടിക്രമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഭരണഘടന സ്ഥാപനമായ കേരള പബ്ലിക് സർവീസ് കമ്മീഷനെ പൊതുജനമധ്യത്തിൽ അപകീർത്തിപ്പെടുത്തി വിശ്വാസ്യതക്ക് ഭംഗം വരുത്താനായി ചില മാധ്യമങ്ങൾ വാർത്തകൾ നിർമ്മിച്ച് പ്രസിദ്ധീകരിക്കുന്നതായി കാണുന്നു. പി എസ്‌ സിയുടെ പ്രവർത്തനങ്ങളെ വക്രീകരിച്ചാണ് വസ്തുതാവിരുദ്ധമായ വാർത്ത നൽകുന്നത്. ഇതിനെ പ്രത്യേകയോഗം അപലപിച്ചു. പിഎസ്സിയുടെ വിശ്വാസ്യതക്ക് ഇത്തരം വാർത്തകൾ എപ്രകാരം മങ്ങലേൽപ്പിക്കുന്നുവെന്നും സ്വതന്ത്രപ്രവർത്തനത്തെ എങ്ങനെ ബാധിക്കുന്നുവെന്നും ഗവർണറെയും മുഖ്യമന്ത്രിയെയും ധരിപ്പിക്കും. കമ്മീഷന്റെ പല ഫയലുകളിലെയും രഹസ്യവിവരങ്ങളെക്കുറിച്ചും തീർപ്പുകൽപ്പിക്കാനുളളതും സർക്കാർ പരിശോധിക്കുവാനുള്ളതുമായ ഔദ്യോഗിക രേഖകളെക്കുറിച്ചും തെറ്റായതും അതിശയോക്തിയുള്ളതുമായ വാർത്തകൾ എപ്രകാരമാണ് ചില പത്ര‐ദൃശ്യ മാധ്യമങ്ങളിൽ വരുന്നതെന്ന് സംബന്ധിച്ച് കമ്മീഷന്റെ ഇന്റേണൽ വിജിലൻസ് ഓഫീസറുടെ നേതൃത്വത്തിൽ വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ അന്വേഷിച്ച് റിപ്പോർട്ട് വാങ്ങാൻ പിഎസ്സി ഉത്തരവായി.

വുമൺ സിവിൽ
എക്സൈസ് ഓഫീസർ
പുന:പരീക്ഷ

എക്സൈസ് വകുപ്പിൽ കാറ്റഗറി നമ്പർ 196/2018 മുതൽ 205/2018 വരെ വുമൺ സിവിൽ എക്സൈസ് ഓഫീസർ(എൻസിഎ വിജ്ഞാപനം) തസ്തികയിലേക്ക് ജൂലൈ 27 ന് നടത്തുന്ന ഒഎംആർ പരീക്ഷയോടൊപ്പം കാറ്റഗറി നമ്പർ 501/2017 കോഴിക്കോട് ജില്ലയുടെ വുമൺ സിവിൽ എക്സൈസ് ഓഫീസർ തസ്തികയിലേക്ക് 2018 ഫെബ്രുവരി 24 ന് പരീക്ഷ എഴുതിയ എല്ലാ ഉദ്യോഗാർത്ഥികൾക്കും പുന:പരീക്ഷ നടത്തും

ഒറ്റത്തവണ
വെരിഫിക്കേഷൻ

ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 248/2017  എച്ച്എസ്എസ്ടി(ജൂനിയർ) സംസ്കൃതം തസ്തികയിലേക്ക് മെയ് 28, 29 തിയതികളിലും കാറ്റഗറി നമ്പർ 328/2017 എച്ച്എസ്എസ്‌ടി(ജൂനിയർ) മലയാളം തസ്തികയിലേക്ക് 29, 30 തിയതികളിൽ പി എസ്‌ സി ആസ്ഥാന ഓഫീസിൽവച്ചും ഇൻഷുറൻസ് മെഡിക്കൽ സർവീസ് വകുപ്പിൽ കാറ്റഗറി നമ്പർ 348/2016  ഇസിജി ടെക്നീഷ്യൻ ഗ്രേഡ് 2 (തിരുവനന്തപുരം ജില്ല) തസ്തികയിലേക്ക്  മെയ് 29, 30 തിയതികളിൽ തിരുവനന്തപുരം ജില്ലാ ഓഫീസിൽവച്ചും ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും. വിദൂര ജില്ലകളിലുളള ഉദ്യോഗാർഥികൾക്ക് തിരുവനന്തപുരം ജില്ലാ ഓഫീസിലെത്തേണ്ടതിന് പകരം സമീപ ജില്ലാ ഓഫീസുകളിൽ ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തിയാക്കാം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top