24 April Wednesday

ഭാരത് പെട്രോളിയത്തില്‍ ഓപ്പറേറ്റര്‍: 196 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Friday May 27, 2016

ഭാരത് പെട്രോളിയം കോര്‍പറേഷനില്‍ ഓപറേറ്റര്‍ (ഫീല്‍ഡ്) തസ്തികയില്‍ 196 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. തമിഴ്നാട്, ആന്ധ്ര, തെലുങ്കാന, കര്‍ണാടക, യുപി, രാജസ്ഥാന്‍, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഒഴിവുകള്‍.

എസ്എസ്എല്‍സി/പ്ളസ്ടു. അതത് ട്രേഡില്‍ രണ്ടുവര്‍ഷ കോഴ്സ് കുറഞ്ഞത 70 ശതമാനം മാര്‍ക്കോടെ പാസായി എന്‍സിവിടി നല്‍കുന്ന ഐടിഐ/നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റുംവേണം.

ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക് (കെമിക്കല്‍ പ്ളാന്റ്)/ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് മെക്കാനിക്ക്/മെക്കാനിക്ക് ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രോണിക്സ്/മെയിന്റനന്‍സ് മെക്കാനിക്ക്(കെമിക്കല്‍ പ്ളാന്റ്), മെക്കാനിക്കല്‍/ മെക്കാനിക്കല്‍ എക്യുപ്മെന്റ്/മെക്കാനിക്ക് മെക്കാട്രോണിക്സ്/മെക്കാനിക്ക് ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രോണിക്സ് ട്രേഡുകളില്‍ ഏതിലെങ്കിലും 70 ശതമാനം മാര്‍ക്കോടെ രണ്ടുവര്‍ഷ ഐടിഐ/എന്‍ടിസിയാണു വേണ്ടത്. എസ്സി/എസ്ടി/വികലാംഗര്‍ക്ക് 65 ശതമാനം മാര്‍ക്ക്.

പെട്രോകെമിക്കല്‍, പ്രോസസിങ്, കെമിക്കല്‍, പവര്‍, ഫെര്‍ട്ടിലൈസേഴ്സ്, ഗ്യാസ് പ്രോസസിങ്, ഓയില്‍ ആന്‍ഡ് ഗ്യാസ്/അനുബന്ധ വ്യവസായങ്ങളില്‍ ഒരു വര്‍ഷ ജോലി പരിചയം വേണം. നാഷണല്‍ അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റോടെ ഒരു വര്‍ഷ അപ്രിന്റീസ്ഷിപ്പ് പരിശീലനവും ജോലി പരിചയമായി കണക്കാക്കും.
ഡിപ്ളോമ/ബിഇ/ബിടെക്/ബിഎസ്സിപോലുള്ള ഉയര്‍ന്ന യോഗ്യതയുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല.

2016 ജൂണ്‍ ഒന്നിന് 18–23 വയസാണ് പ്രായം. എസ്സി/എസ്ടിക് അഞ്ചും ഒബിസിക്ക് മൂന്നും വര്‍ഷം ഉയര്‍ന്നപ്രായത്തില്‍ ഇളവ്. വികലാംഗര്‍ക്കും വിമുക്തഭടന്‍മാര്‍ക്കും ഉയര്‍ന്നപ്രായത്തില്‍ ചട്ടപ്രകാരമുള്ള ഇളവ്.

www.bharatpetroleum.com/careers  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ജൂണ്‍ ആറുവരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top