26 April Friday

ഗോവ ഷിപ്പ്‌യാർഡിൽ എക്‌സിക്യൂട്ടീവ്‌, 
നോൺ എക്‌സിക്യൂട്ടീവ്‌

വെബ് ഡെസ്‌ക്‌Updated: Sunday Mar 27, 2022

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡിലെ  വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.  നോൺ എക്‌സിക്യൂട്ടീവ്, എക്‌സിക്യൂട്ടീവ് തസ്തികകളിലാണ്‌ അപേക്ഷിക്കേണ്ടത്‌.  264 ഒഴിവുണ്ട്‌.  നോൺ എക്‌സിക്യൂട്ടീവ്‌ 253,  എക്‌സിക്യൂട്ടീവ്‌ 11 എന്നിങ്ങനെയാണ്‌ ഒഴിവ്‌. ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ, സ്ട്രക്ചറൽ ഫിറ്റർ, വെൽഡർ, ഇലക്ട്രോണിക് ആൻഡ് ഇലക്ട്രിക്കൽ മെക്കാനിക്ക്, ടെക് അസിസ്റ്റന്റ്, അൺസ്‌കിൽഡ് തുടങ്ങിയ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനമാണ്‌.   യോഗ്യത:  പത്താം ക്ലാസ്സും  ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ, എൻസിടിവിടി സർട്ടിഫിക്കറ്റ്, ബിരുദം, ബിഇ/ബിടെക്/ഡിപ്ലോമ, ബിഎസ്‌സി നഴ്‌സിങ്‌, ഐസിഎഐയിൽ നിന്ന് സിഎയുള്ളവർക്കും വിവിധ തസ്‌തികകളിൽ അപേക്ഷിക്കാം. എക്‌സിക്യൂട്ടീവിന്‌ രജിസ്‌ട്രേഷൻ -തുടങ്ങി ഏപ്രിൽ 22ന്‌ അവസാനിക്കും.  നോൺ എക്‌സിക്യൂട്ടീവിന് 29ന്‌ തുടങ്ങും.  ഏപ്രിൽ 28-ന്  അവസാനിക്കും. ഉയർന്ന പ്രായം 33. വിശദവിവരത്തിന്‌ career. goashipyard.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top