29 March Friday

പത്താംതലം പൊതുപ്രാഥമിക 
പരീക്ഷ 6 ഘട്ടങ്ങളിൽ

വെബ് ഡെസ്‌ക്‌Updated: Sunday Mar 27, 2022

2022 ലെ പത്താംതലം പൊതുപ്രാഥമിക പരീക്ഷകൾ മുൻനിശ്ചയിക്കപ്പെട്ട നാല്‌ ഘട്ടങ്ങൾക്കു പകരം  മെയ് 15, 28 ജൂൺ 11, 19 ജൂലൈ 2, 16 തീയതികളിൽ ആറ്‌ ഘട്ടങ്ങളിലായി നടത്തും. ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്ന പരീക്ഷാ തീയതി, ജില്ല എന്നിവയിൽ  മാറ്റമില്ല. ചോദ്യങ്ങൾ മലയാളം, തമിഴ്, കന്നട മാധ്യമങ്ങളിൽ മാത്രം ലഭിക്കും. പ്രമാണപരിശോധന തിരുവനന്തപുരം ജില്ലയിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ കാറ്റഗറി നമ്പർ 518/2020 എൽഡിക്ലർക്ക്‌ വിമുക്തഭടൻമാർ മാത്രം എൻസിഎ മുസ്ലീം  ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക്  മാർച്ച് 30 ന് പിഎസ്‌സി തിരുവനന്തപുരം ജില്ലാ ഓഫീസിൽ  രാവിലെ 10.30 ന് പ്രമാണപരിശോധന നടത്തും. കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ കാറ്റഗറി നമ്പർ 297/2021 മൈൻസ് തസ്തികയിലേക്ക്  മാർച്ച്‌ 30, 31 തീയതികളിൽ രാവിലെ 10.30ന്‌ പിഎസ്‌സി ആസ്ഥാന ഓഫീസിൽ  പ്രമാണപരിശോധന നടത്തും. വകുപ്പുതല പരീക്ഷ : 
പരീക്ഷാകേന്ദ്രത്തിൽ മാറ്റം 2022 ജനുവരിയിലെ വിജ്ഞാപനപ്രകാരം വകുപ്പുതല ഒഎംആർ പരീക്ഷയുടെ ഭാഗമായി ഏപ്രിൽ രണ്ടിന്‌ പകൽ രണ്ട്‌മുതൽ നാല്‌വരെ സെഷൻ രണ്ടിൽ നടത്തുന്ന അക്കൗണ്ട് ടെസ്റ്റ്(ലോവർ) ഒന്നാം പേപ്പർ, അക്കൗണ്ട് ടെസ്റ്റ് (ലോവർ) കെഎസ്ഇബി ലിമിറ്റഡിലെ മിനിസ്റ്റീരിയിൽ/എക്സിക്യൂട്ടീവ് ജീവനക്കാർക്ക് വേണ്ടിയുള്ളത് ഒന്നാം പേപ്പർ, കേരള മുനിസിപ്പൽ ടെസ്റ്റ്  ഒന്നാം പേപ്പർ (കേരള സർവീസ് റൂൾസ്  കോമൺ പേപ്പർ)  പരീക്ഷക്ക്‌ തിരുവനന്തപുരം ജില്ലയിലെ എൻഎസ്എസ് പബ്ലിക് സ്കൂൾ, പെരുന്താന്നി, വള്ളക്കടവ്  (സെന്റർ കോഡ് 312) എന്ന പരീക്ഷാകേന്ദ്രത്തിൽ ഹാജരാകേണ്ടവർ അതേദിവസം അതേ സമയം ഗവ. മോഡൽ എച്ച്എസ്എസ്‌ ഫോർ ഗേൾസ്, പട്ടം, തിരുവനന്തപുരം എന്ന പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം.  ഒഎംആർ പരീക്ഷ കംപ്യൂട്ടർ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ് ക്ലർക്ക് (ഭിന്നശേഷി വിഭാഗം), സ്റ്റെനോഗ്രാഫർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്‌ 2 പട്ടികവർഗം, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (സെലക്ഷൻ ഗ്രേഡ്), കാറ്റഗറി നമ്പർ 35/2020, 66/2020, 151/2020, 253/2020, 290/2020, 330/2020 ഓഫീസ് അസിസ്റ്റന്റ്  തസ്‌തികകളിലേക്ക്‌ മാർച്ച്‌ 26 ന് പകൽ 2.30മുതൽ 4.30 ഒഎംആർ പരീക്ഷ നടത്തും. ഭക്ഷ്യസുരക്ഷ (ഗവ. അനലിറ്റിക്കൽ ലബോറട്ടറി) വകുപ്പിൽ കാറ്റഗറി നമ്പർ 55/2019 മൈക്രോബയോളജിസ്റ്റ്  27 ന് പകൽ 2.30 മുതൽ 4.30 വരെ ഒഎംആർ പരീക്ഷ നടത്തും. വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 448/2019, 449/2019, 203/2021, 327/2021 ഹൈസ്കൂൾ അസിസ്റ്റന്റ് (സോഷ്യൽ സയൻസ് മലയാളം മീഡിയം, എൻസിഎ ഹിന്ദുനാടാർ, പട്ടികവർഗം, പട്ടികജാതി) തസ്തികയിലേക്ക്  27 ന് രാവിലെ 10.30 മുതൽ പകൽ 12.30 വരെ ഒഎംആർ പരീക്ഷ നടത്തും.  വകുപ്പുതല പരീക്ഷ  
പുനഃക്രമീകരിച്ചു വകുപ്പുതല പരീക്ഷ ജനുവരി 2022 ന്റെ ഭാഗമായി മാര്‍ച്ച് 31 ന് പകൽ 2.00 മുതല്‍ 3.30 വരെ (സെഷന്‍ രണ്ട്‌) നടത്തുവാന്‍ നിശ്ചയിച്ച മാന്വല്‍ ഓഫ് ഓഫീസ് പ്രൊസീജിയര്‍ ടെസ്റ്റ് (പേപ്പര്‍ കോഡ് 003027), കെഎസ്ഇബി ലിമിറ്റഡിലെ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് വേണ്ടി നടത്തുന്ന പരീക്ഷ  നാലാം പേപ്പര്‍ (പേപ്പര്‍ കോഡ് 011027), വിജിലന്‍സ് ഡിവിഷനിലെ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് വേണ്ടി നടത്തുന്ന പരീക്ഷ  രണ്ടാം പേപ്പര്‍ (പേപ്പര്‍ കോഡ് 020027) (കോമണ്‍ പേപ്പര്‍) പരീക്ഷകള്‍ അന്നേ ദിവസം രാവിലെ 9 മുതല്‍ 10.30 വരെ പുന:ക്രമീകരിച്ചു നടത്തും.  രാവിലെ 8.30 ന്പരീക്ഷാകേന്ദ്രത്തില്‍ ഹാജരാകണം.   സര്‍ട്ടിഫിക്കറ്റുകളുടെ 
ആധികാരികത ഉറപ്പാക്കണം ഉദ്യോഗസ്ഥര്‍ ഹാജരാക്കുന്ന എല്ലാ വകുപ്പുതല പരീക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത വകുപ്പധികൃതർ കര്‍ശനമായി ഉറപ്പാക്കണം. സര്‍ട്ടിഫിക്കറ്റില്‍ പ്രിന്റ് ചെയ്തിരിക്കുന്ന ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യുകയോ  https://psc.kerala.gov.in/kpsc/certverify.php എന്ന വെബ്പേജ് വഴി സര്‍ട്ടിഫിക്കറ്റ്ഐഡി, സര്‍ട്ടിഫിക്കറ്റ് ഉടമയുടെ പേര് എന്നിവ നല്‍കുകയോ ചെയ്യാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top