28 March Thursday

നാവികസേനയിൽ 
സെയിലർ: 2500 ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Sunday Mar 27, 2022

ഇന്ത്യൻ നാവികസേനയിൽ സെയിലർ തസ്‌തികയിൽ 2500 ഒഴിവ്‌. അവിവാഹിതരായ പുരുഷന്മാർ അപേക്ഷിക്കണം. ആർടിഫൈസർ അപ്രന്റിസ്‌(എഎ) 500, സീനിയർ സെക്കൻഡറി റിക്രൂട്ട്‌സ്‌(എസ്‌എസ്‌ആർ) 2500 എന്നിങ്ങനെയാണ്‌ ഒഴിവ്‌. എഎ യോഗ്യത 60 ശതമാനം മാർക്കോടെ ഫിസിക്‌സും മാത്‌സും വിഷയങ്ങളായി പഠിച്ച്‌  പ്ലസ്‌ടു. കൂടാതെ കെമിസ്‌ട്രി, ബയോളജി, കംപ്യൂട്ടർ സയൻസ്‌ എന്നിവയിലേതെങ്കിലും പഠിക്കണം. എസ്‌എസ്‌ആർ യോഗ്യത ഫിസിക്‌സും മാത്‌സും വിഷയങ്ങളായി പഠിച്ച പ്ലസ്‌ടു. കൂടാതെ കെമിസ്‌ട്രി, ബയോളജി, കംപ്യൂട്ടർ സയൻസ്‌ എന്നിവയിലേതെങ്കിലും പഠിക്കണം.  2002 ആഗസ്‌ത്‌ ഒന്നിനും 2005 ജൂലൈ 31നും ഇടയിൽ ജനിച്ചവരാകണം അപേക്ഷകർ(ഇരുതീയതികളും ഉൾപ്പെടെ). 2022 ഫെബ്രുവരിയിലാണ്‌ കോഴ്‌സ്‌ തുടങ്ങുക. മാർച്ച്‌ 29 മുതൽ അപേക്ഷിക്കാം. പ്ലസ്‌ടു മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിലുള്ളവരെ എഴുത്ത്‌പരീക്ഷയ്‌ക്കും  കായികക്ഷമതാ പരീക്ഷക്കും വിധേയമാക്കും. ഉയരം 157 സെ.മീ. ഉയരത്തിനനുസരിച്ച്‌ നെഞ്ചളവ്‌ വേണം. അഞ്ച്‌ സെ.മീ വികസിപ്പിക്കാനാകണം. www.joinindiannavy.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ അഞ്ച്‌. വിശദവിവരം വെബ്‌സൈറ്റിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top