19 April Friday

കരസേനയിലേക്ക്‌ റിക്രൂട്ട്‌മെന്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

തിരുവനന്തപുരം, കോഴിക്കോട്‌ ആർമി റിക്രൂട്ട്‌മെന്റ്‌ ഓഫീസുകൾ  മാർച്ച്‌ 12 വരെ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ കരസേന റിക്രൂട്ട്‌മെന്റ്‌ റാലി നടത്തും. തിരുവനന്തപുരം, കൊല്ലം, പത്തനം തിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുള്ളവർക്ക്‌ മാർച്ച്‌ അഞ്ച്‌ വരെയും തൃശൂർ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണുർ, കാസർകോട്‌ ജില്ലകളിലുള്ളവർക്ക്‌ മാർച്ച്‌ ആറ്‌ മുതൽ 12 വരെയുമാണ്‌‌ റാലി. കോവിഡ്‌ നെഗറ്റീവ്‌ സർടിഫിക്കറ്റുള്ളവരെ മാത്രമേ റാലിയിൽ പങ്കെടുപ്പിക്കൂ. ഫോൺ: 0495 2383953.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top