25 April Thursday

മെട്രോയില്‍ മാനേജര്‍ എന്‍ജിനിയര്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jan 27, 2016

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ മാനേജര്‍, എന്‍ജിനിയര്‍ തസ്തികകളിലായി 29 ഒഴിവ്.
ജനറല്‍ മാനേജര്‍ (സിഗ്നലിങ് ആന്‍ഡ് ടെലികോം): ഒരു ഒഴിവ്. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ എന്‍ജിനിയറിങ് ബിരുദം. ഈ മേഖലയില്‍ 17 വര്‍ഷ ജോലി പരിചയം.

മാനേജര്‍ (അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ട് പ്ളാനിങ്): ഒരു ഒഴിവ്. ഒന്നാം ക്ളാസ് മാര്‍ക്കോടെ ട്രാന്‍സ്പോര്‍ട്ട് പ്ളാനിങ് സ്പെഷ്യലൈസേഷനോടെ പ്ളാനിങ്ങില്‍ ബിരുദാനന്തര ബിരുദം. നാലുവര്‍ഷ ജോലി പരിചയം.

അസിസ്റ്റന്റ് മാനേജര്‍ (ടെലികോം): ഒരു ഒഴിവ്.
ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് ബിരുദം. ആറുവര്‍ഷ ജോലി പരിചയം. പ്രായപരിധി 35 വയസ്്.
അസിസ്റ്റന്റ് മാനേജര്‍ (അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ട് പ്ളാനിങ്):  ഒരു ഒഴിവ്. ട്രാന്‍സ്പോര്‍ട്ട് പ്ളാനിങ് സ്പെഷ്യലൈസേഷനോടെ പ്ളാനിങ്ങില്‍ ബിരുദാനന്തര ബിരുദം ഫസ്റ്റ് ക്ളാസോടെ പാസായിരിക്കണം. രണ്ടുവര്‍ഷ ജോലി പരിചയം. പ്രായപരിധി 35 വയസ്.
സെക്ഷന്‍ എന്‍ജിനിയര്‍ (ഇ ആന്‍ഡ് എം/പി ആന്‍ഡ് ടി): 3 ഒഴിവ്.
മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ് എന്‍ജിനിയറിങ്ങില്‍ ഫസ്റ്റ് ക്ളാസോടെ ബിരുദം. രണ്ടുവര്‍ഷ ജോലി പരിചയം. അല്ലെങ്കില്‍ ത്രിവത്സര ഡിപ്ളോമയും ആറുവര്‍ഷ ജോലി പരിചയവും.

സെക്ഷന്‍ എന്‍ജിനിയര്‍ (ടെലികോം): ഇലക്ട്രോണിക്സ് എന്‍ജിനിയറിങ്ങില്‍ ഫസ്റ്റ് ക്ളാസോടെ എന്‍ജിനിയറിങ് ബിരുദവും രണ്ടു വര്‍ഷ ജോലി പരിചയവും. അല്ലെങ്കില്‍ ത്രിവത്സര ഡിപ്ളോമയും ആറുവര്‍ഷ ജോലി പരിചയവും.
സെക്ഷന്‍ എന്‍ജിനിയര്‍ (എഎഫ്സി): 4 ഒഴിവ്.  കംപ്യൂട്ടര്‍ എന്‍ജിനിയറിങ് ബിരുദം ഫസ്റ്റ് ക്ളാസോടെ പാസായിരിക്കണം. രണ്ടുവര്‍ഷ ജോലി പരിചയവും.  അല്ലെങ്കില്‍ ബിസിഎയും ആറുവര്‍ഷ ജോലി പരിചയവും.

സെക്ഷന്‍ എന്‍ജിനിയര്‍ (റോളിങ് സ്റ്റോക്ക്): 2 ഒഴിവ്. ഫസ്റ്റ് ക്ളാസ് മാര്‍ക്കോടെ മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ് എന്‍ജിനിയറിങ് ബിരുദവും രണ്ടുവര്‍ഷ ജോലി പരിചയവും. അല്ലെങ്കില്‍ ത്രിവത്സര ഡിപ്ളോമയും ആറുവര്‍ഷ ജോലി പരിചയവും.
സെക്ഷന്‍ എന്‍ജിനിയര്‍ (സിഗ്നല്‍): 2 ഒഴിവ്. ഫസ്റ്റ് ക്ളാസ് മാര്‍ക്കോടെ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്ങില്‍ ബിരുദവും രണ്ടുവര്‍ഷ ജോലി പരിചയവും.  അല്ലെങ്കില്‍ ത്രിവത്സര ഡിപ്ളോമയും ആറുവര്‍ഷ ജോലി പരിചയവും.

ജൂനിയര്‍ എന്‍ജിനിയര്‍ (ഇ ആന്‍ഡ് എം/പി ആന്‍ഡ് ടി): 5 ഒഴിവ്. മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ് എന്‍ജിനിയറിങ് ഡിപ്ളോമയും രണ്ടുവര്‍ഷ ജോലി പരിചയവും.  അല്ലെങ്കില്‍ ഫിറ്റര്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ് ഐടിഐയും ആറുവര്‍ഷ ജോലി പരിചയവും.  ജൂനിയര്‍ എന്‍ജിനിയര്‍ (സിവില്‍): 5 ഒഴിവ്. സിവില്‍ എന്‍ജിനിയറിങ്ങില്‍ ഫസ്റ്റ് ക്ളാസോടെ ഡിപ്ളോമയും രണ്ടുവര്‍ഷ ജോലി പരിചയവും അല്ലെങ്കില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഐടിഐയും ആറുവര്‍ഷ ജോലി പരിചയവും.

ജൂനിയര്‍ എന്‍ജിനിയര്‍ (ടെലി/എഎഫ്സി): 2 ഒഴിവ്. ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് ഡിപ്ളോമയും രണ്ടുവര്‍ഷ ജോലി പരിചയവും അല്ലെങ്കില്‍ ഐടിഐയും ആറുവര്‍ഷ ജോലി പരിചയവും. അപേക്ഷാഫീസ് 500 രൂപ ഡിഡി ആയി അടയ്ക്കണം. www.kochimetro.org വെബ്സൈറ്റിലൂടെ  ഫെബ്രുവരി 10വരെ അപേക്ഷിക്കാം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top