02 October Monday

വിക്രം സാരാഭായി സ്പേസ് സെന്റർ

വെബ് ഡെസ്‌ക്‌Updated: Monday Nov 26, 2018

തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്ററിൽ ഗ്രാജ്വേറ്റ് അപ്രന്റിസ് 173 ഒഴിവുണ്ട്. എയ്റോനോട്ടിക്കൽ എൻജിനിയറിങ് 15, കെമിക്കൽ 10, സിവിൽ 12, കംപ്യൂട്ടർ സയൻസ് 20, ഇലക്ട്രിക്കൽ 12, ഇലക്ട്രോണിക്സ് 40, മെക്കാനിക്കൽ 40, മെറ്റലർജി 06, പ്രൊഡക്ഷൻ 06, ലൈബ്രറി ്വൻഡ് ഇൻഫർമേഷൻ സയൻസ് 08, കാറ്ററിങ് ടെക്നോളജി/ഹോട്ടൽ മാനേജ്മെന്റ 04 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത 65 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ് ബിരുദം. ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്ിൽ യോഗ്യത ബുരുദവും 60 ശതമാനം മാർക്കോടെ ബിഎൽഐഎസ്സി. കാറ്ററിങ് ടെക്നോളജി/ഹോട്ടൽ മാനേജ്മെന്റ് യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിരുദം. എയ്റോനോട്ടിക്കൽ, കെമിക്കൽ , സിവിൽ, മെക്കാനിക്കൽ, പ്രൊഡക്ഷൻ  ഇന്റർവ്യു നവംബർ 30നും  കംപ്യൂട്ടർ സയൻസ് ഇലക്ട്രിക്കൽ , ഇലക്ട്രോണിക്സ്, മെറ്റലർജി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ആൻഡ് കാറ്ററിങ് ടെക്നോളജി/ഹോട്ടൽ മാനേജ്മെന്റ് എന്നിവവ ഡിസംബർ ഒന്നിനും രാവിലെ ഒമ്പതുമുതൽ പകൽ ഒന്നുവരെയാണ് ഇന്റർവ്യു. സ്ഥലം: കൊല്ലം ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് സ്കൂൾ ഓഫ് മാനേജ്മെന്റ്. ഉയർന്ന പ്രായം 30. 2018 ഡിസംബർ 14 നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.അപേക്ഷകർ www.sdcentre.org/www.mhrd.nats.gov.in  ൽ രജിസ്റ്റർ ചെയ്യണം. വിശദവിവരം http://www.vssc.gov.in ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top