18 December Thursday

കൊച്ചിൻ 
ഷിപ്പ്‌യാർഡിൽ 
145

വെബ് ഡെസ്‌ക്‌Updated: Thursday Oct 26, 2023

കേന്ദ്ര സർക്കാർ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡ്‌ ലിമിറ്റഡിൽ അപ്രന്റിസ്‌ഷിപ്പിന്‌ അപേക്ഷിക്കാം. 145 ഒഴിവുണ്ട്‌. ഒരു വർഷത്തേക്കാണ്‌ പരിശീലനം. ഗ്രാജ്വേറ്റ്‌ അപ്രന്റിസ്‌ –-75, ടെക്‌നീഷ്യൻ (ഡിപ്ലാമ) അപ്രന്റിസ്‌ – -70 എന്നിങ്ങനെയാണ്‌ അവസരം. ഇലക്‌ട്രിക്കൽ ആൻഡ്‌ ഇലക്‌ട്രോണിക്‌സ്‌, മെക്കാനിക്കൽ, ഇലക്‌ട്രോണിക്‌സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻ, സിവിൽ, കംപ്യൂട്ടർ സയൻസ്‌/ ഇൻഫർമേഷൻ ടെക്‌നോളജി, ഫയർ ആൻഡ്‌ സേഫ്‌റ്റി, മറൈൻ എൻജിനിയറിങ്‌, നേവൽ ആർക്കിടെക്‌ചർ ആൻഡ്‌ ഷിപ്പ്‌ ബിൽഡിങ്‌  വിഭാഗങ്ങളിലാണ്‌ ഗ്രാജ്വേറ്റ്‌ അപ്രന്റിസിന്‌ അവസരം. ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ, ഇലക്‌ട്രോണിക്‌സ്‌, ഇൻസ്‌ട്രുമെന്റേഷൻ ടെക്‌നോളജി, സിവിൽ, കംപ്യൂട്ടർ എൻജിനിയറിങ്‌, കൊമേഴ്‌സ്യൽ പ്രാക്ടീസ്‌ വിഭാഗങ്ങളിൽ ടെക്‌നീഷ്യൻ അപ്രന്റിസിനും അപേക്ഷിക്കാം. ഇരുവിഭാഗത്തിലും അപേക്ഷകർക്ക്‌ 18 വയസ്‌ പൂർത്തിയാവണം. കേന്ദ്ര സർക്കാരിന്റെ അപ്രന്റിസ്‌ പോർട്ടലിൽ രജിസ്‌റ്റർ ചെയ്‌തിരിക്കണം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്‌ടോബർ 31. വിശദവിവരങ്ങൾക്ക്‌  www.cochinshipyard.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top