17 December Wednesday

ജർമനി, 
ഓസ്ട്രിയ: 
550 നഴ്സ്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 26, 2023

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ജർമനിയിലേക്ക് നഴ്സുമാരുടെ ഒഴിവിലേക്ക്‌ അപേക്ഷിക്കാം. 500 ഒഴിവുണ്ട്‌.  നഴ്സിങ്ങിൽ ഡിപ്ലോമയോ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. ശമ്പളം പ്രതിമാസം 2400  മുതൽ 4000 യുറോ വരെ. തെരഞ്ഞെടുക്കുന്നവർക്ക് സൗജന്യമായി ജർമൻ ഭാഷ A1 മുതൽ B2 വരെ പരിശീലനം നൽകും. വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യം. ജർമൻ ഭാഷയിൽ B1/B2 അംഗീകൃത പരീക്ഷ പാസായവർക്കും അപേക്ഷിക്കാം. അഭിമുഖം നവംബറിൽ.  ബയോഡേറ്റ ഒക്ടോബർ 28 നകം gm@odepec.in ലേക്ക് ഇമെയിൽ ചെയ്യണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in കാണുക. ഓസ്ട്രിയയിൽ നഴ്സുമാരുടെ 50 ഒഴിവുണ്ട്‌.  യോഗ്യത: നഴ്‌സിങ്ങിൽ ബിരുദം. പ്രായപരിധി 30 വയസ്. ശമ്പളം പ്രതിമാസം 2600  മുതൽ 4000 യൂറോ വരെ. വിസ, വിമാന ടിക്കറ്റ് എന്നിവ സൗജന്യം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യമായി ജർമൻ ഭാഷ A1 മുതൽ B2 വരെ പരിശീലനം നൽകും.  ബയോഡേറ്റ ഒക്ടോബർ 26 നകം gm@odpec.in എന്ന മെയിലിലേക്ക് അയയ്ക്കണം. വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top