ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ അപ്രന്റിസ് വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാജ്വേറ്റ് അപ്രന്റിസ് 50, ടെക്‌നീഷ്യൻ(ഡിപ്ലോമ) അപ്രന്റിസ് 30, ട്രേഡ് അപ്രന്റിസ് 26 എന്നിങ്ങനെയാണ് ഒഴിവ്. www. drdo.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 15 വൈകിട്ട് 5.30. ഗ്രാജ്വേറ്റ് അപ്രന്റിസ്, ടെക്‌നീഷ്യൻ അപ്രന്റിസ് വിഭാഗങ്ങളിലുള്ളവർ www.mhrdnats.gov.in ലും ടെക്‌നിക്കൽ അപ്രന്റിസ് വിഭാഗങ്ങളിലുള്ളവർ https://www.apprenticeshipindia.gov.in ലും രജിസ്‌റ്റർ ചെയ്യണം . ബിഇ/ബിടെക്, ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. www. drdo.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 15 വൈകിട്ട് 5.30.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..