25 April Thursday

കരസേന റിക്രൂട്ട്മെന്റ് റാലി

വെബ് ഡെസ്‌ക്‌Updated: Monday Mar 26, 2018

കരസേനയിലേക്കുള്ള റിക്രൂട്ട്മെന്റ് റാലി മെയ് 10 മുതൽ 20 വരെ വയനാട് ജില്ലയിലെ മാനന്തവാടി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. പാലക്കാട്, തൃശൂർ, മലപ്പുറം,കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽനിന്നും കേന്ദ്രഭരണപ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്നുള്ളവർക്കും പങ്കെടുക്കാം. സോൾജ്യർ ജനറൽ ഡ്യൂട്ടി, സോൾജ്യർ ടെക്നിക്കൽ, സോൾജ്യർ ടെക്നിക്കൽ(ഏവിയേഷൻ/ അമ്യൂനിഷൻ എക്സാമിനർ), സോൾജ്യർ നേഴ്സിങ് അസിസ്റ്റന്റ്/നേഴ്സിങ് അസിസ്റ്റന്റ് വെറ്ററിനറി), സോൾജ്യർ ക്ലർക് /സ്റ്റോർ കീപ്പർ ടെക്നിക്കൽ/ ഇൻവന്ററി മാനേജ്മെന്റ്, സോൾജ്യർ ട്രേഡ്സ്മാൻ വിഭാഗങ്ങളിലാണ് അവസരം. ഓരോ തസ്തികകളും ആവശ്യമായ വിദ്യാഭ്യാസ/ശാരീരിക യോഗ്യത സംബന്ധിച്ച വിശദവിവരം website ലുണ്ട്. പങ്കെടുക്കാൻ താൽപര്യമുള്ളവർ ഏപ്രിൽ 24നുള്ളിൽ joinindianarmy.nic.in എന്ന website ലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. അഡ്മിറ്റുകാർഡുമായി റാലിദിവസം പുലർച്ചെ നാലിന് സ്ഥലത്ത് റിപ്പോർട്ട് ചെയ്യണം. കൂടുതൽ വിവരത്തിന് കോഴിക്കോട് ആർമി റിക്രൂട്ട്മെന്റ് ഓഫീസുമായി ബന്ധപ്പെടണം.ഫോൺ: 04952383953.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top