19 April Friday

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Feb 26, 2023

വിവിധ തസ്‌തികകളിൽ പിഎസ്‌സി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. തസ്‌തികകൾ: ക്ഷീര വികസന വകുപ്പിൽ ഡെയറി എക്സ്റ്റൻഷൻ ഓഫീസർ (കാറ്റഗറി നമ്പർ 08/2021). മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ് (ഫിസിയോതെറാപ്പി) (കാറ്റഗറി നമ്പർ 214/2021). കേരള ഗവ.സെക്രട്ടറിയറ്റ് –- നിയമ വകുപ്പിൽ അസിസ്റ്റന്റ് കന്നഡ ട്രാൻസ്ലേറ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 482/2020). പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (ഉറുദു) (കാറ്റഗറി നമ്പർ 401/2020). തിരുവനന്തപുരം ജില്ലയിൽ എക്സൈസ് വകുപ്പിൽ ഡ്രൈവർ –- എൻസിഎ –- ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 547/2021). കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ അറ്റൻഡർ (പട്ടികവർഗം) (കാറ്റഗറി നമ്പർ 64/2022). മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മെഡിക്കൽ ഫോട്ടോഗ്രാഫർ (കാറ്റഗറി നമ്പർ 312/2019). വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) –- മലയാളം മീഡിയം (കാറ്റഗറി നമ്പർ 203/2021).  സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ ജൂനിയർ ലാബ് അസിസ്റ്റന്റ്, എൻസിഎ –- എൽസി/എഐ (കാറ്റഗറി നമ്പർ 11/2022, 76/2022). കോഴിക്കോട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് ടൈപ്പിസ്റ്റ് (പട്ടികവർഗം) (കാറ്റഗറി നമ്പർ 329/2022). വ്യാവസായിക പരിശീലന വകുപ്പിൽ സ്റ്റോർ അറ്റൻഡർ (പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 273/2022).  അർഹതാപട്ടിക പ്രസിദ്ധീകരിക്കും എക്സൈസ് വകുപ്പിൽ വുമൺ സിവിൽ എക്സൈസ് ഓഫീസർ (കാറ്റഗറി നമ്പർ 613/2021). വയനാട്, എറണാകുളം, കണ്ണൂർ ജില്ലകളിൽ വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ എൻസിഎ –- ഹിന്ദുനാടാർ, എസ്ഐയുസി നാടാർ (കാറ്റഗറി നമ്പർ 44/2021, 45/2021).   വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ–- നേരിട്ടും തസ്തികമാറ്റം മുഖേനയും (കാറ്റഗറി നമ്പർ 27/2022, 29/2022, 30/2022). ഇടുക്കി ജില്ലയിൽ വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ക്ലർക്ക് (തമിഴും മലയാളവും അറിയാവുന്നവർ) –-ഒന്നാം എൻസിഎ ധീവര (കാറ്റഗറി നമ്പർ 705/2021).   അഭിമുഖം നടത്തും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ റേഡിയോഡയഗ്നോസിസ് –- രണ്ടാം എൻസിഎ വിശ്വകർമ (കാറ്റഗറി നമ്പർ 461/2022). ഇടുക്കി, മലപ്പുറം ജില്ലകളിൽ വനം വകുപ്പിൽ ഫോറസ്റ്റ് വാച്ചർ (പട്ടികവർഗം) (കാറ്റഗറി നമ്പർ 643/2021).  പ്രായോഗിക പരീക്ഷ തിരുവനന്തപുരം ജില്ലയിൽ എൻസിസി വകുപ്പിൽ ബോട്ട് കീപ്പർ (കാറ്റഗറി നമ്പർ 547/2019) തസ്തികയിലേക്ക്  ഫെബ്രുവരി 28 ന് രാവിലെ ഏഴിന്‌ കൊല്ലം, തേവള്ളി എൻസിസി 3 കെ നേവൽ യൂണിറ്റിൽ സിമ്പിൾ ബോട്ട് ഹാൻഡിലിങ്ങിലുള്ള പ്രായോഗിക പരീക്ഷ നടത്തും.  പ്രമാണ പരിശോധന കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്ടി നാച്ചുറൽ സയൻസ് (കാറ്റഗറി നമ്പർ 384/2020) തസ്തികയിലേക്ക്  ഫെബ്രുവരി 27, 28, മാർച്ച് 1 തീയതികളിൽ പിഎസ് സി കൊല്ലം ജില്ലാ ഓഫീസിൽ പ്രമാണ പരിശോധന നടത്തും. തിരുവനന്തപുരം ജില്ലയിൽ ജില്ലാ സഹകരണ ബാങ്കിൽ ബ്രാഞ്ച് മാനേജർ – ഒന്നാം എൻസിഎ – ഈഴവ/തിയ്യ/ബില്ലവ) (പാർട്ട് 2–- സൊസൈറ്റി ക്വാട്ട) (കാറ്റഗറി നമ്പർ 125/2019) തസ്തികയിലേക്ക് ഫെബ്രുവരി 27 ന് രാവിലെ 10.30 ന് പിഎസ് സി തിരുവനന്തപുരം ജില്ലാ ഓഫീസിൽ പ്രമാണപരിശോധന നടത്തും.   കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അറബിക് (കാറ്റഗറി നമ്പർ 288/2019) തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക്  ഫെബ്രുവരി 27 ന് രാവിലെ 10.30 ന് പിഎസ് സി ആസ്ഥാന ഓഫീസിൽ പ്രമാണ പരിശോധന നടത്തും. 

അനുയോജ്യതാ നിർണയം കൊല്ലം ജില്ലയിൽ കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് സെയിൽസ്‌മാൻ (കാറ്റഗറി നമ്പർ 105/2020) തസ്തികയിലേക്കുള്ള സാധ്യാതാപട്ടികയിലുൾപ്പെട്ട ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളുടെ അനുയോജ്യതാ നിർണയം  മാർച്ച് രണ്ടിന്‌ രാവിലെ എട്ടിന്‌ പിഎസ് സി കൊല്ലം ജില്ലാ ഓഫീസിൽ നടത്തും. അർഹരായവർ ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അസ്സലും സഹിതം ഹാജരാകണം.  

ഒഎംആർ പരീക്ഷ ഫയർ ആൻഡ് റെസ്ക്യൂ സർവീസസിൽ സ്റ്റേഷൻ ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 93/2020) തസ്തികയിലേക്ക്  മാർച്ച് ഒന്നിന് രാവിലെ 7.15 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും. കേരളത്തിലെ സർവകലാശാലകളിൽ പമ്പ് ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 557/2021) തസ്തികയിലേക്ക് മാർച്ച് രണ്ടിന് രാവിലെ 7.15 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ ജൂനിയർ മാനേജർ (ഇൻഫർമേഷൻ മാനേജ്മെന്റ്) (കാറ്റഗറി നമ്പർ 142/2020) തസ്തികയിലേക്ക് മാർച്ച് മൂന്നിന് രാവിലെ 7.15 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും.  അഭിമുഖം മലിനീകരണ നിയന്ത്രണ ബോർഡിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) (കാറ്റഗറി നമ്പർ 124/2021) തസ്തികയിലേക്കുള്ള ഒന്നാംഘട്ട ബാച്ചിൽ ഉൾപ്പെട്ടവരുടെ അഭിമുഖം 2023 മാർച്ച് 1, 2, 3, 8, 9, 10, 15, 16, 17, 22, 23, 24, 29, 30, 31 തീയതികളിൽ പിഎസ് സി. ആസ്ഥാന ഓഫീസിൽ നടത്തും. 

കേരളത്തിലെ സഹകരണ മേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ പ്രോജക്ട് ഓഫീസർ (ജനറൽ, മത്സ്യത്തൊഴിലാളി/മത്സ്യത്തൊഴിലാളികളുടെ ആശ്രിതർ) (കാറ്റഗറി നമ്പർ 220/2020, 221/2020) തസ്തികയിലേക്ക്  മാർച്ച് 1, 2, 3, 8, 15 തീയതികളിൽ പിഎസ് സി ആസ്ഥാന ഓഫീസിൽ പ്രമാണ പരിശോധനയും അഭിമുഖവും നടത്തും.    തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II (നേരിട്ടും തസ്തിക മാറ്റം വഴിയും –- കാറ്റഗറി നമ്പർ 277/18 & 278/18) തസ്തികയിലേക്ക്  മാർച്ച് 1, 2, 3, 8, 9, 10, 15 തീയതികളിൽ പിഎസ് സി ആസ്ഥാന ഓഫീസിൽ  അഭിമുഖം നടത്തും. 

പരീക്ഷാ സമയത്തിൽ മാറ്റം ജൂനിയർ ഇൻസ്ട്രക്ടർ (പ്ലംബർ) ഇൻഡസ്ട്രിയൽ ട്രെയിനിങ്‌ വകുപ്പ് (കാറ്റഗറി നമ്പർ 397/2021) തസ്തികയുടെ മാർച്ച് നാലിന് നിശ്ചയിച്ച ഒഎംആർ പരീക്ഷാ സമയം രാവിലെ 7.15 മുതൽ 9.15 വരെയായി പുനക്രമീകരിച്ചു. പരീക്ഷാ കേന്ദ്രം/  തീയതി എന്നിവയ്ക്ക് മാറ്റമില്ല. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top