29 March Friday

സൌത്ത് ഇന്ത്യന്‍ ബാങ്കില്‍ പ്രൊബേഷണറി ക്ളര്‍ക്കിന്റെ 468 ഒഴിവുകള്‍

വെബ് ഡെസ്‌ക്‌Updated: Monday Dec 25, 2017

സൌത്ത് ഇന്ത്യന്‍ ബാങ്കില്‍ പ്രൊബേഷണറി ക്ളര്‍ക്കിന്റെ 468 ഒഴിവുണ്ട്. കേരള- 340, തമിഴ്നാട്- 68, ആന്ധ്രപ്രദേശും തെലങ്കാനയും- 35, ഡല്‍ഹി (എന്‍സിആര്‍)- 25 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത: എസ്എസ്എല്‍സി /പ്ളസ്ടു / ബിരുദം (60 ശതമാനം മാര്‍ക്ക് റഗുലര്‍ കോഴ്സ്). പ്രായം: 26ല്‍ (31-12-2017) കുറവ്. അപേക്ഷിക്കുന്ന സംസ്ഥാനത്ത് സ്ഥിരമേല്‍വിലാസവും തുടര്‍ച്ചയായി അഞ്ച് വര്‍ഷം സ്ഥിരമായി താമസിക്കുകയും വേണം. ഇംഗ്ളീഷ്കൂടാതെ അതാതിടത്തെ പ്രാദേശിക ഭാഷയും അറിയണം. മാഹിയിലുള്ളവര്‍ക്ക് കേരളത്തില്‍ അപേക്ഷിക്കാം. ഓണ്‍ലൈന്‍പരീക്ഷ, ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 200 മാര്‍ക്കിന്റെ 190 ചോദ്യങ്ങളാണ് പരീക്ഷയ്ക്കുണ്ടാവുക. രണ്ട് മണിക്കൂര്‍ 40 മിനിറ്റ് ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ ജനറല്‍/ഫിനാന്‍ഷ്യല്‍ അവയര്‍നസ്,  ജനറല്‍ ഇംഗ്ളീഷ്, റീസണിങ് എബിലിറ്റി ആന്‍ഡ് കംപ്യുട്ടര്‍ ആപ്റ്റിറ്റ്യൂഡ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നിവ പരിശോധിക്കും. ഇംഗ്ളീഷാണ് പരീക്ഷാ മാധ്യമം. 2018 ജനുവരിയിലായിരിക്കും പരീക്ഷ. കേരളത്തില്‍ ആലപ്പുഴ, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍. തമിഴ്നാട്ടില്‍ ചെന്നൈ, കോയമ്പത്തൂര്‍, ഡിണ്ടിഗല്‍, മധുരൈ, നാഗര്‍കോവില്‍, നാമക്കല്‍, പെരമ്പാലൂര്‍, സേലം, തഞ്ചാവൂര്‍, തിരുച്ചിറപ്പള്ളി, തൂത്തുക്കുടി, തിരുനല്‍വേലി, വെല്ലൂര്‍ എന്നിവിടങജളും പുതുച്ചേരിയില്‍ പുതുച്ചേരിയുമാണ് കേന്ദ്രം. ആന്ധ്ര, തെലങ്കാന, ഡെല്‍ഹി സംസ്ഥാനങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. www.southindianbank.com www.southindianbank.comവഴി ഓണ്‍ലൈനായാണ് ഫീസ് അടയ്ക്കേണ്ടതും അപേക്ഷിക്കേണ്ടതും. 600 രൂപയാണ് ഫീസ്. എസ്സി/എസ്ടി 150 രൂപ.  അപേക്ഷകര്‍ ഫോട്ടോയും ഒപ്പും സ്കാന്‍ ചെയ്ത് അപ്ലോഡ്ചെയ്യണം. അവസാനതിയതി ഡിസംബര്‍ 30.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top