28 March Thursday

സിഐഎസ്എഫില്‍ കോണ്‍സ്റ്റബിള്‍

വെബ് ഡെസ്‌ക്‌Updated: Monday Dec 25, 2017

സിഐഎസ്എഫില്‍ കോണ്‍സ്റ്റബിള്‍ (ഫയര്‍) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. വിവിധ സംസ്ഥാനങ്ങളില്‍ 332 ഒഴിവും നക്സല്‍ബാധിതപ്രദേശത്തുനിന്നുള്ളവര്‍ക്കായി 155 ഒഴിവുമുണ്ട്. ആകെ 487 ഒഴിവാണുള്ളത്. കേരളത്തില്‍ എട്ട് ഒഴിവാണ് റിപ്പോര്‍ട്ടുചെയ്തിരിക്കുന്നത്.  കായികനിലവാരം, കായികക്ഷമത, എഴുത്ത്പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. എഴുത്ത് പരീക്ഷയുടെ മാധ്യമ ഇംഗ്ളീഷും ഹിന്ദിയുമാണ്. മെറിറ്റ് ലിസ്റ്റില്‍നിന്നാണ് പ്രവേശനം. താല്‍ക്കാലികമായിട്ടാണ് നിയമനമെങ്കിലും പിന്നീട് സ്ഥിരപ്പെടുത്തും. യോഗ്യത സയന്‍സ് വിഷയങ്ങളോടെയുള്ള പ്ളസ്ടു അല്ലെങ്കില്‍ തത്തുല്യം. പ്രായം 18-23.  നിയമാനുസൃത വയസ്സിളവ് ലഭിക്കും. ഉയരം 170 സെ.മീ. നെഞ്ചളവ് അഞ്ച് സെ.മീ വികസിപ്പിച്ച് 80.  പ്രായത്തിനും ഉയരത്തിനും ആനുപാതികമായി തൂക്കമുണ്ടാകണം. കാഴ്ചശക്തിയുള്‍പ്പെടെ മെഡിക്കല്‍ നിബന്ധനകള്‍ പ്രകാരമുള്ള കായിക നിലവാരമുണ്ടാകണം. വിമുക്തഭടന്മാര്‍ക്ക് പത്ത് ശതമാനം സംവരണമുണ്ട്. അവരുടെ യോഗ്യത സംബന്ധിച്ച് വിശദമായി വെബ്സൈറ്റലിലുണ്ട്. ബന്ധപ്പെട്ട റീജണല്‍ റിക്രൂട്ട്മെന്റ് സെന്ററുകളിലേക്കാണ് ഓണ്‍ലൈനായി  അപേക്ഷിക്കേണ്ടത്. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന,  കര്‍ണാടക, പുതുച്ചേരി, ലക്ഷദ്വീപ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ ചെന്നൈ ആസ്ഥാനമായുള്ള ഡിഐജി സിഐഎസ്എഫ്  സൌത്ത് സോണ്‍ ഹെഡ്ക്വാര്‍ട്ടേഴ്സിലേക്കാണ് അപേക്ഷിക്കേണ്ടത്.  അവസാനതിയതി 2018 ജനുവരി 11 വൈകിട്ട് അഞ്ച്. വിശദവിവരത്തിന് www.cisfrectt.in.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top