25 April Thursday

കസ്റ്റംസ് മറൈന്‍ വിങ്ങില്‍ അവസരം

വെബ് ഡെസ്‌ക്‌Updated: Monday Dec 25, 2017

കസ്റ്റംസ് മറൈന്‍ വിങ്ങില്‍ അവസരം. മംഗളൂരു കസ്റ്റംസ് മറൈന്‍ വിങ്ങില്‍ ഗ്രൂപ്പ് സി തസ്തികയില്‍  36 ഒഴിവുണ്ട്. ടിന്‍ഡല്‍- 03 (ജനറല്‍- 02, ഒബിസി- 01), സീനിയര്‍ ഡക്ക്ഹാന്‍ഡ്- 03 ( ജനറല്‍- 02, ഒബിസി- 01), സീമാന്‍- 21 (ജനറല്‍- 12, ഒബിസി- 5, എസ്സി- 01, എസ്ടി- 03), ഗ്രീസര്‍- 09 (ജനറല്‍-06, ഒബിസി-02, എസ്സി-01) തസ്തികകളിലാണ് ഒഴിവ്. 
ടിന്‍ഡല്‍ യോഗ്യത: എട്ടാം ക്ളാസ്, കപ്പലില്‍  പത്തുവര്‍ഷത്തെ തൊഴില്‍ പരിചയം. പ്രായം-18-35. സീനിയര്‍ ഡക്ക്ഹാന്‍ഡ് എട്ടാം ക്ളാസ് വിജയം, കപ്പലില്‍  അഞ്ചുവര്‍ഷത്തെ പരിചയം. പ്രായം: 18-30. സീമാന്‍ പത്താം ക്ളാസ് വിജയം അല്ലെങ്കില്‍ തത്തുല്യം. മൂന്ന് വര്‍ഷം തൊഴില്‍ പരിചയം. പ്രായം: 18-25. ഗ്രീസര്‍ പത്താം ക്ളാസ് അല്ലെങ്കില്‍ തത്തുല്യം. പ്രായം 18-25. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി അടിസ്ഥാനമാക്കിയാണ് പ്രായപരിധി കണക്കാക്കുന്നത്. നിയമാനുസൃത വയസ്സിളവ് ലഭിക്കും.
അപേക്ഷാഫോറവും വിശദവിവരവും  www.customsmangalore.gov.in/ www.cbec.gov.inല്‍ ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും മൂന്ന് പാസ്പോര്‍ട്സൈസ് ഫോട്ടോ, അപേക്ഷകന്റെ മേല്‍വിലാസം രേഖപ്പെടുത്തിയ രണ്ട് കവര്‍ എന്നിവസഹിതം  Additional commissioner of customs(Preventive), New Custom House, Panambur, Mangalore- 575010 എന്ന വിലാസത്തില്‍ 2018 ഫെബ്രുവരി 15 നകം  രജിസ്ട്രേഡായോ സ്പീഡ് പോസ്റ്റായോ ലഭിക്കണം. അപേക്ഷ അയക്കുന്ന കവറിനുമുകളില്‍ തസ്തികയുടെ പേരും വിഭാഗവും രേഖപ്പെടുത്തണം.
കൊച്ചി കസ്റ്റംസ് മറൈന്‍ വിങ്ങില്‍ ഗ്രൂപ്പ് സി തസ്തികയില്‍ 25 ഒഴിവുണ്ട്. സീമാന്‍- 07(ജനറല്‍-01, എസ്സി-04, എസ്ടി-02), ഗ്രീസര്‍- 11(ജനറല്‍-08, ഒബിസി-02, എസ്സി-01) സ്കിപ്പര്‍മേറ്റ്- 02(എസ്സി-01, എസ്ടി-01), എന്‍ജിന്‍ ഡ്രൈവര്‍- 01 (എസ്സി), സുഖാനി- 01 (എസ്ടി), ലോഞ്ച് മെക്കാനിക്- 01 (എസ്സി), അണ്‍സ്കില്‍ഡ് ഇന്‍ഡസ്ട്രിയല്‍ വര്‍ക്കര്‍- 03 (ജനറല്‍) എന്നിങ്ങനെയാണ് ഒഴിവ്. സീമാന്‍, ഗ്രീസര്‍ യോഗ്യത പത്താം ക്ളാസ് വിജയം, മൂന്ന് വര്‍ഷ പ്രവൃത്തി പരിചയം. പ്രായം 18-25.  സ്കിപ്പര്‍ മേറ്റ് യോഗ്യത പത്താം ക്ളാസ്, ഫിഷിങ് വെസ്സല്‍ സെക്കന്‍ഡ് ഹാന്‍ഡ്  സര്‍ടിഫിക്കറ്റ്(എംഎംഡി), അഞ്ചുവര്‍ഷ പരിചയം. പ്രായം 18-30. എന്‍ജിന്‍ ഡ്രൈവര്‍ എട്ടാം ക്ളാസ് പാസാകണം, പത്തുവര്‍ഷപ്രവൃത്തിപരിചയം,  പ്രായം 18-35. സുഖാനി പത്താം ക്ളാസ്, ഏഴു വര്‍ഷ പ്രവൃത്തിപരിചയം. പ്രായം: 18-30. ലോഞ്ച് മെക്കാനിക് പത്താം ക്ളാസ്, അഞ്ച്വര്‍ഷ പ്രവൃത്തിപരിചയം, പ്രായം 18-30. അണ്‍സ്കില്‍ഡ് ഇന്‍ഡസ്ട്രിയല്‍ വര്‍ക്കര്‍- പത്താം ക്ളാസ്, പ്രായം 18-25. അപേക്ഷാഫോറവും വിശദവിവരവും www.cenexcisekochi.gov.in/ www.cbec.gov.in  ല്‍. അപേക്ഷ ലഭിക്കേണ്ട അവസാനതിയതി 2018 ജനുവരി 31. വിലാസം: Additional commissioner of customs (Preventive), IVth floor, Catholic Centre, Broadway, cochin- 682031


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top