24 April Wednesday

സേനയില്‍ സിവിലിയന്‍

വെബ് ഡെസ്‌ക്‌Updated: Monday Dec 25, 2017

കരസേനയുടെ എച്ച്ക്യു സതേണ്‍ കമാന്‍ഡില്‍ പുണെ ഓര്‍ഡനന്‍സ് യൂനിറ്റില്‍ വിവിധ എഒസി യൂനിറ്റ്/ ഡിപ്പോ ഗ്രൂപ്പ് സി സിവിലിയന്‍ തസ്തികകളില്‍ ഒഴിവുണ്ട്. മെറ്റീരിയല്‍ അസിസ്റ്റന്റ്- 11, ലോവര്‍ ഡിവിഷന്‍ ക്ളര്‍ക്ക്- 110, ഫയര്‍മാന്‍- 61, കുക്ക്- 05, സ്റ്റേനോഗ്രേഡ്- 02, ട്രേഡ്സ്മാന്‍ മേറ്റ്- 561, സഫായിവാല- 26, മെസഞ്ചര്‍- 14, വാഷര്‍മാന്‍- 02, ഗാര്‍ഡ്നര്‍- 01, ഫീമെയില്‍ സര്‍ച്ചര്‍- 04, ആര്‍മറര്‍- 02, ടെലി ഓപറേറ്റര്‍- 02, സിഎംഡി(ഒജി)- 02, സാഡ്ലര്‍- 01, ഫിറ്റര്‍(എംവി)- 01, വെനഡര്‍- 03, ബാര്‍ബര്‍- 01, ടിന്‍ ആന്‍ഡ് കോപ്പര്‍ സ്മിത്ത്- 01, വെഹിക്കിള്‍ മെക്കാനിക്- 01, ടെയ്ലര്‍- 01, പെയിന്റര്‍ ആന്‍ഡ് ഡക്കറേറ്റര്‍- 01, കാര്‍പന്റര്‍ ആന്‍ഡ് ജോയിനര്‍- 03, ഇലക്ട്രീഷ്യന്‍- 02 എന്നിങ്ങനെ ആകെ 818 ഒഴിവാണുള്ളത്. ഓണ്‍ലൈനായി www.aocrecruitment.gov.inwww.aocrecruitment.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദവിവരവും ലഭിക്കും. അപേക്ഷ അയക്കേണ്ട അവസാന തിയതി സംബന്ധിച്ച്  എംപ്ളോയ്മെന്റ് ന്യൂസ് 2017 ഡിസംബര്‍ 16-22 ലക്കം പരിശോധിക്കുക.
ബറോഡ മിലിട്ടറി ഹോസ്പിറ്റലില്‍ സിവിലിയന്‍ തസ്തികകളില്‍ ഒഴിവുണ്ട്. ട്രേഡ്സ്മാന്‍ മേറ്റ്-03, വാഷര്‍മാന്‍-01, സഫായിവാല-03, വാര്‍ഡ് സഹായിക--02, മെസഞ്ചര്‍-01, ചൌക്കീദാര്‍-01,  മലി-01 എന്നിങ്ങനെയാണ് ഒഴിവ്. എല്ലാ തസ്തികകളിലും യോഗ്യത മെട്രിക്കുലേഷന്‍. പ്രായം തസ്തികയനുസരിച്ച് വ്യത്യാസപ്പെടും. വിശദവിവരവും അപേക്ഷാഫോറവും www.indianarmy.nic.in  ല്‍ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട വിലാസം Commanding  Officer, Military Hospital, Baroda-390008.  അപേക്ഷിക്കേണ്ട അവസാന തിയതി സംബന്ധിച്ച് എംപ്ളോയ്മെന്റ് ന്യൂസ് 2017 ഡിസംബര്‍ 16-22 ലക്കം പരിശോധിക്കുക.
വ്യോമസേനയില്‍ എച്ച്ക്യു സൌത്ത് വെസ്റ്റേണ്‍ എയര്‍കമാന്‍ഡ് യൂണിറ്റില്‍ ഗ്രൂപ്പ് സി സിവിലിയന്‍ തസ്തികയില്‍ ഒഴിവുണ്ട്. ഹൌസ്കീപ്പിങ് സ്റ്റാഫ്, ക്ളര്‍ക്ക് കം ഹിന്ദി ടൈപ്പിസ്റ്റ് തസ്തികകളിലാണ് ഒഴിവ്. ഹൌസ്കീപ്പിങ് സ്റ്റാഫിന് പത്താം ക്ളാസ്സ് വിജയിക്കണം പ്രായം: 18-25. ക്ളര്‍ക്ക് കം ഹിന്ദി ടൈപ്പിസ്റ്റ് പ്ളസ്ടു വിജയിക്കണം. ഹിന്ദി ടൈപ്പിങില്‍ 25wpm വേഗത. അപേക്ഷാഫോറത്തിന്റെ മാതൃകയും വിശദവിവരവും എംപ്ളോയ്മെന്റ് ന്യൂസ് 2017 ഡിസംബര്‍ 16-22 ലക്കം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top