25 April Thursday

ഇഎസ്ഐസി മെഡിക്കല്‍ കോളേജില്‍ പ്രൊഫസര്‍

വെബ് ഡെസ്‌ക്‌Updated: Monday Dec 25, 2017

എംപ്ളോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ പ്രൊഫസര്‍, അസോസിയറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊല്‍ക്കത്ത ജോക്കയിലെ ഇഎസ്ഐസി പിജിഐഎംഎസ്ആര്‍ ആന്‍ഡ് മെഡിക്കല്‍ കോളേജ്ഹൈദരാബാദ്, സനാതന നഗറിലെ ഇഎസ്ഐസി മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലാണ് ഒഴിവ്. അനസ്തീഷ്യ, അനാട്ടമി, ബയോകെമിസ്ട്രി, ബ്ളഡ്ബാങ്ക്, കമ്യൂണിറ്റി മെഡിസിന്‍, ഡെന്റിസ്ട്രി, ഡെര്‍മറ്റോളജി, ഇഎന്‍ടി, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, മൈക്രോബയോളജി, ഒബ്സ്ട്രാറ്റിക്സ് ആന്‍ഡ് ഗൈനക്കോളജി, ഒഫ്താല്‍മോളജി, ഓര്‍ത്തോപീഡിക്സ്, പീഡിയാട്രിക്സ്, പാത്തോളജി, ഫാര്‍മോകോളജി, സൈക്യാട്രി, റേഡിയോളജി, റെസിഡന്റ് മെഡിസിന്‍/ടിബി/ ചെസ്റ്റ് വിഭാഗങ്ങളിലാണ് ഒഴിവ്. കൊല്‍ക്കത്തയില്‍ ആകെ 25 ഒഴിവും ഹൈദരാബാദില്‍ 36 ഒഴിവുമാണുള്ളത്. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി 2018 ജനുവരി 16 വൈകിട്ട് അഞ്ച്. വിശദവിവരത്തിന് www.esic.nic.in/recruitment


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top