23 April Tuesday

അപേക്ഷിക്കാം എൻജിനിയറിങ്‌ 
സർവീസിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

 എൻജിനിയറിങ്‌ സർവീസ്‌ പരീക്ഷ–-2022ന്‌ യൂണിയൻ പബ്ലിക്‌ സർവീസ്‌ കമീഷൻ അപേക്ഷ ക്ഷണിച്ചു. കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, പ്രതിരോധസേനകൾ,  സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ്‌ നിയമനം. സിവിൽ, മെക്കാനിക്കൽ,  ഇലക്ട്രിക്കൽ,  ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ ടെലി കമ്യൂണിക്കേഷൻ വിഭാഗങ്ങളിലാണ്‌ ഒഴിവ്‌.   രാജ്യത്താകെ 42 കേന്ദ്രങ്ങളിലാണ്‌ പ്രാഥമിക പരീക്ഷ നടത്തുക.  കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവും കേന്ദ്രങ്ങളാണ്‌. പ്രധാന പരീക്ഷക്ക്‌ 24 കേന്ദ്രങ്ങളുണ്ട്‌. കേരളത്തിൽ തിരുവനന്തപുരമാണ്‌ കേന്ദ്രം.  എൻജിനിയറിങ്‌ ബിരുദധാരികൾക്ക്‌ അപേക്ഷിക്കാം. 

ഓരോ തസ്‌തികയിലും നിഷ്‌കർഷിക്കുന്ന യോഗ്യതയോ തത്തുല്യ യോഗ്യതയോ വേണം.  പ്രായം 21–-30. 2022 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന         തീയതിഒക്ടോബർ 12 വൈകിട്ട്‌ ആറ്‌.  വിശദവിവരത്തിന്‌ www.upsc.gov.in

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top