പഞ്ചാബ് കേന്ദ്രസർവകലാശാലയിൽ വിവിധ വിഷയങ്ങളിൽ അധ്യാപകരുടെയും അനധ്യാപകരുടെയും ഒഴിവുണ്ട്. പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസിസ്‌റ്റന്റ് പ്രൊഫസർ തസ്‌തികകളിലാണ് അധ്യാപക ഒഴിവ്. 20 ഒഴിവുണ്ട്. സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റായി 66 ഒഴിവുമുണ്ട്. എസ്‌സി, എസ്‌ടി, ഒബിസി, ഇഡബ്ല്യുഎസ്, ഭിന്നശേഷിക്കാർ എന്നിവർക്കുള്ളതാണ് സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്. അനധ്യാപക രുടെ ആറൊഴിവാണുള്ളത്. ഫിനാൻസ് ഓഫീസർ(കരാർ), കൺട്രോളർ ഒാഫ് എക്‌സാമിനേഷൻസ്(കരാർ), ലൈബ്രേറിയൻ, ഡെപ്യൂട്ടി ലൈബ്രേറിയൻ, അസിസ്‌റ്റന്റ് ലൈബ്രേറിയൻ, മെഡിക്കൽ ഓഫീസർ(വനിത) എന്നീ തസ്‌തികകളിലാണ് ഒഴിവ്. www.cpu.edu.in വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഒക്ടോബർ 21. വിശദവിവരം വെബ് സൈറ്റിൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..