18 April Thursday

തീരമൈത്രി പദ്ധതി: സൂക്ഷ്മതൊഴിൽ 
സംരംഭത്തിന്‌ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

 കേരള ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷൻവിമെൻ (സാഫ്) 2021-–-22 വർഷത്തിൽ തീരമൈത്രി  പദ്ധതിയുടെ കീഴിൽ സൂക്ഷ്മതൊഴിൽ സംരംഭങ്ങളുടെ (DME) യൂണിറ്റ് തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു . ഒമ്പത്‌ തീരദേശജില്ലകളിലും കോട്ടയത്തും താമസിക്കുന്ന കടൽ/ ഉൾനാടൻ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകൾക്ക്‌ അപേക്ഷിക്കാം. ഈ വർഷം 750 മത്സ്യത്തൊഴിലാളി വനിതകളെ ഉൾപ്പെടുത്തിയാണ്‌ തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നത്‌. 

ഈ പദ്ധതിയിൽ 1 അംഗത്തിന് 1 ലക്ഷം രൂപയും അഞ്ച്‌ പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് അഞ്ച്‌ ലക്ഷം രൂപയും ഗ്രാന്റായി ലഭിക്കും. അപേക്ഷകർ 20 നും 40 നും ഇടയ്ക്ക് പ്രായമുള്ളവരും എഫ്‌എഫ്‌ആർ രജിസ്റ്ററിൽ ഉൾപ്പെട്ടവരും യഥാർത്ഥ മത്സ്യത്തൊഴിലാളിയുടെ ആശ്രിതരോ, പരമ്പരാഗതമായി മത്സ്യക്കച്ചവടം നടത്തുന്നവരോ ആകണം. അപേക്ഷാ ഫോറം സാഫിന്റെ ജില്ലാ നോഡൽ ഓഫീസുകളിലും മത്സ്യഭവൻ ഓഫീസുകളിലും സാഫിന്റെ വെബ്സൈറ്റിലും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 20. വിശദവിവരത്തിന്‌  www.safkerala.org. ഫോൺ : 0484 2607643 ടോൾ ഫ്രീ – - 1800–425–7643.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top