29 March Friday

എന്‍പിസിസിയില്‍ അവസരം

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2017

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ പ്രോജക്ട്സ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനില്‍ (എന്‍പിസിസി) പത്ത് വിഭാഗങ്ങളിലായി 79 ഒഴിവുണ്ട്. ഗ്രൂപ്പ് മാനേജര്‍-മൂന്ന് ഒഴിവ്. യോഗ്യത: സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം/ തത്തുല്യം. പ്രായം-52. ജനറല്‍ മാനേജര്‍ (സിവില്‍)- അഞ്ച്. യോഗ്യത: സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം/തത്തുല്യം.  മാനേജ്മെന്റില്‍ പിജിയുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം-50 ജനറല്‍ മാനേജര്‍ (എച്ച്ആര്‍)-ഒന്ന്. യോഗ്യത: എംബിഎ (എച്ച്ആര്‍)/ തത്തുല്യം. പ്രായം-50. ജോയിന്റ് ജനറല്‍ മാനേജര്‍ (സിവില്‍)- 10. യോഗ്യത: സിവില്‍ എന്‍ജിനിയറിങ് ബിരുദം/തത്തുല്യം. മാനേജ്മെന്റില്‍ പിജിയുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം-48. ജോയിന്റ് ജനറല്‍ മാനേജര്‍ (എച്ച്ആര്‍)- ഒന്ന്. യോഗ്യത: എംബിഎ (എച്ച്ആര്‍)/തത്തുല്യം. പ്രായം: 48. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (സിവില്‍)-15. യോഗ്യത: സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം. മാനേജ്മെന്റില്‍ പിജിയുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം-45. സീനിയര്‍ മാനേജര്‍ (സിവില്‍)- 20. യോഗ്യത: സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം. മാനേജ്മെന്റില്‍ പിജിയുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം-40. മാനേജര്‍ (ഐടി)-നാല്. യോഗ്യത: എന്‍ജിനിയറിങ് ബിരുദം (കംപ്യൂട്ടര്‍ സയന്‍സ്/ഐടി/എംസിഎ. പ്രായം-35. മാനേജര്‍ (എച്ച്ആര്‍)-15. യോഗ്യത: എംബിഎ (എച്ച്ആര്‍)/തത്തുല്യം, പ്രായം-35. ഡെപ്യൂട്ടി മാനേജര്‍ (എച്ച്ആര്‍)-അഞ്ച്. യോഗ്യത: എംബിഎ (എച്ച്ആര്‍).
യോഗ്യത ഫുള്‍ടൈം കോഴ്സിലൂടെ നേടണം. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍(സിവില്‍), സീനിയര്‍ ജനറല്‍ മാനേജര്‍ (സിവില്‍), മാനേജര്‍(എച്ച്ആര്‍) തസ്തികകളില്‍ ഓരോ ഒഴിവു വീതം പേഴ്സണ്‍സ് വിത്ത് ഡിസ്എബിലിറ്റി വിഭാഗതിന് നീക്കിവച്ചതാണ്. അപേക്ഷാ ഫീസ് 800 രൂപ. എസ്സി, എസ്ടി, പിഡബ്യുഡി  വിഭാഗക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും ഫീസ് ബാധകമല്ല. ന്യൂഡല്‍ഹി എന്‍പിസിസി ലിമിറ്റഡില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായാണ് ഫീസ് അടയ്ക്കേണ്ടത്. അപേക്ഷാഫോറം ഡൌണ്‍ലോഡ്ചെയ്ത് പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഡിഡി, ഫോട്ടോ സഹിതം അയക്കണം.website : www.npcc.gov.in വിലാസം: Group General Manager (HR), NPCC Limited, Corporate Officer, Plot No-148, Sector-44, Gurugram-122003 (Haryana). അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബര്‍ എട്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top