29 March Friday

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 40 ഡെപ്യൂട്ടി മാനേജര്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2017

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ 40 ഒഴിവുണ്ട്. ഡെപ്യൂട്ടി മാനേജര്‍ (Law) തസ്തികയില്‍ ബിരുദവും നിയമബിരുദവുമാണ് യോഗ്യത. അല്ലെങ്കില്‍ നിയമത്തില്‍ അഞ്ചുവര്‍ഷത്തെ ഇന്റര്‍ഗ്രേറ്റഡ് കോഴ്സ്. ബാര്‍ കൌണ്‍സിലില്‍ എന്‍റോള്‍ ചെയ്യണം. ഷെഡ്യൂള്‍ഡ് കോമേഴ്സ്യല്‍ ബാങ്ക്/ ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍, സംസ്ഥാന ധനകാര്യ വികസനസ്ഥാപനം എന്നിവയിലെവിടെയെങ്കിലും ലോ ഓഫീസറായി നാലുവര്‍ഷത്തെ പ്രവര്‍ത്തന പരിചയം. പ്രായം: 25-35.
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (Law) - 01 തസ്തികയില്‍  ഒരു ഒഴിവുണ്ട്. ബിരുദവും നിയമബിരുദവുമാണ് യോഗ്യത. അല്ലെങ്കില്‍ നിയമത്തില്‍ അഞ്ചുവര്‍ഷത്തെ ഇന്റര്‍ഗ്രേറ്റഡ് കോഴ്സ്. ബാര്‍ കൌണ്‍സിലില്‍ എന്‍റോള്‍ ചെയ്യണം. ഷെഡ്യൂള്‍ഡ് കോമേഴ്സ്യല്‍ ബാങ്ക്/ ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍, സംസ്ഥാന ധനകാര്യ വികസനസ്ഥാപനം എന്നിവയിലെവിടെയെങ്കിലും ലോ ഓഫീസറായി 15 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. പ്രായം: 35-45.
 സംവരണവിഭാഗം, വിമുക്തഭടന്മാര്‍, അംഗപരിമിതര്‍ എന്നിവര്‍ക്ക് ഇരു തസ്തികകളിലും നിയമാനുസൃത വയസ്സിളവ് ലഭിക്കും. ഡെപ്യൂട്ടി മാനേജരെ എഴുത്തുപരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലും ഡെപ്യൂട്ടി ജനറല്‍ മാനേജരെ ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലുമാണ് തെരഞ്ഞെടുക്കുക.  നവംബര്‍ 11നാണ് എഴുത്തുപരീക്ഷ. കേരളത്തില്‍ എറണാകുളവും തിരുവനന്തപുരവുമാണ് പരീക്ഷാ കേന്ദ്രങ്ങള്‍. റീസണിങ്, ഇംഗ്ളീഷ്, ജനറല്‍നോളജ് എന്നിവയില്‍നിന്ന് ചോദ്യങ്ങളുണ്ടാകും. ഇരു തസ്തികകളിലും ഓണ്‍ലൈനായി ഒക്ടോബര്‍ ആറിനകം അപേക്ഷിക്കണം.
മൂന്നുഘട്ടങ്ങളിലായാണ്  ഓണ്‍ലൈന്‍ അപേക്ഷാ നടപടി. ആദ്യം രജിസ്ട്രേഷന്‍, പിന്നീട് ഫീസ് അടയ്ക്കണം. തുടര്‍ന്ന് ഫോട്ടോ, ഒപ്പ് എന്നിവ അപ്ലോഡ് ചെയ്യണം.www.bank.sbi അല്ലെങ്കില്‍ www.sbi.co.in എന്നീ website കളിലൂടെ അപേക്ഷിക്കാം.
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികയില്‍  ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം State Bank Of India, Central Recruitment And Promotion Department, Corporate Centre, 3rd floor, Atlanta Building, Nariman Point, Mumbai- 400021 എന്ന വിലാസത്തില്‍ പത്തിനകം അയയ്ക്കണം. പരീക്ഷാഫീസായി 600 രൂപ ഓണ്‍ലൈനായി അടയ്ക്കണം. എസ്സി/എസ്ടി/ അംഗപരിമിതര്‍ക്ക് ഫീസ് നൂറുരൂപ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top