26 April Friday

ബിഎസ്എഫില്‍ കോണ്‍സ്റ്റബിള്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2017

www.bsf.nic.inബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ കോണ്‍സ്റ്റബിള്‍ (ട്രേഡ്സ്മാന്‍) തസ്തികയില്‍ 1074 ഒഴിവുണ്ട്.  കോണ്‍സ്റ്റബിള്‍ (കോബ്ലര്‍)- 67, ടെയ്ലര്‍-28, കാര്‍പെന്റര്‍-02, ഡ്രാഫ്റ്റ്സ്മാന്‍-01, പെയിന്റര്‍-05, കുക്ക്-332, വാട്ടര്‍ കാരിയര്‍-177, വാഷര്‍മാന്‍-131, ബാര്‍ബര്‍-85, സ്വീപ്പര്‍-212, വെയിറ്റര്‍-27, മാലി-01, കോജി-06. പുരുഷന്മാര്‍ മാത്രമേ അപേക്ഷിക്കാവൂ.
യോഗ്യത: എസ്എസ്എല്‍സി അഥവാ തത്തുല്യം. അതത് ട്രേഡില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ ഐടിഐ/ വൊക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഒരുവര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്സും ഒരുവര്‍ഷ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ അതത് ട്രേഡിലോ  ബന്ധപ്പെട്ട ട്രേഡിലോയുള്ള രണ്ടുവര്‍ഷ ഐടിഐ ഡിപ്ളോമ. പ്രായം: 18-23. സംവരണവിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവ്. ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ ്( ( PST)), ഫിസിക്കല്‍ എഫിഷന്‍സി ടെസ്റ്റ് (PET), മെഡിക്കല്‍ പരിശോധന, എഴുത്തുപരീക്ഷ, വിവിധ യോഗ്യതാ രേഖകളുടെ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷാ ഫീസില്ല. ഉയരം: ജനറല്‍- 167.5 സെ.മീ, സംവരണ വിഭാഗം- 165സെ.മീ. നെഞ്ചളവ്: ജനറല്‍: 78-83, സംവരണവിഭാഗം: 76-81. നൂറുമാര്‍ക്കിന്റെ നൂറുചോദ്യങ്ങളുടെ (ഒബ്ജക്ടീവ്) എഴുത്തുപരീക്ഷയില്‍ ജനറല്‍ അവയര്‍നസ്, ജനറല്‍നോളജ്, കണക്ക്, അനലറ്റിക്കല്‍ ആപ്റ്റിറ്റ്യൂഡ് എന്നിവയാണ്  പരിശോധിക്കുക. www.bsf.nic.in എന്ന website ല്‍നിന്ന് അപേക്ഷ ഡൌണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഫോട്ടോയും ഒപ്പും സഹിതം ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുസഹിതം Directorate  General Border Security, Ministry Of Home Affairs, Government Of India എന്നവിലാസത്തില്‍ അയയ്ക്കണം. അപേക്ഷ അയക്കേണ്ട അവസാനതിയതി ഒക്ടോബര്‍ 11. അഡ്മിറ്റ് കാര്‍ഡില്ലാതെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top