27 April Saturday

മംഗളൂരു റിഫൈനറി ലിമിറ്റഡില്‍ എന്‍ജിനിയറിങ് പ്രൊഫഷണല്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2017

മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡില്‍ എന്‍ജിനിയറിങ് പ്രൊഫഷണലുകളുടെ ഒഴിവുണ്ട്. കെമിക്കല്‍- 23 ഒഴിവുണ്ട്. യോഗ്യത: കെമിക്കല്‍ എന്‍ജിനിയറിങ്, കെമിക്കല്‍ ടെക്നോളജി, പെട്രോകെമിക്കല്‍ എന്‍ജിനിയറിങ്, പെട്രോകെമിക്കല്‍ ടെക്നോളജി വിഷയങ്ങളില്‍ ബിഇ/ ബിടെക്/ ബിഎസ്സി (എന്‍ജിനിയറിങ്). മെക്കാനിക്കല്‍- 36, യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബിഇ/ ബിടെക്/ ബിഎസ്സി (എന്‍ജിനിയറിങ്). ഇലക്ട്രിക്കല്‍- രണ്ട്, യോഗ്യത: ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍- അഞ്ച്, യോഗ്യത: ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍. സിവില്‍- എട്ട്. യോഗ്യത: സിവില്‍ എന്‍ജിനിയറിങ്. ഗേറ്റ്-2017 യോഗ്യതയുള്ളവര്‍ക്കേ അപേക്ഷിക്കാനാവൂ. മുന്‍ വര്‍ഷങ്ങളിലെ 'ഗേറ്റ്' യോഗ്യത പരിഗണിക്കില്ല.~ഉയര്‍ന്നപ്രായപരിധി: 28. സംവരണവിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ഒക്ടോബര്‍ 19. www.mrpl.co.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top