20 April Saturday

ബില്‍ഡിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സയന്റിസ്റ്റ്

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2017

കൌണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ സെന്‍ട്രല്‍ ബില്‍ഡിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സയന്റിസ്റ്റ്/സീനിയര്‍ സയന്റിസ്റ്റ് തസ്തികകളില്‍  17 ഒഴിവും സീനിയര്‍ സയന്റിസ്റ്റ് തസ്തികയില്‍ രണ്ട് ഒഴിവുമാണുള്ളത്. സയന്റിസ്റ്റ്/സീനിയര്‍ സയന്റിസ്റ്റ് തസ്തികയില്‍ യോഗ്യത: സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദവും സ്പെഷ്യലൈസേഷനോടെയുള്ള എംഇ/എംടെക് അല്ലെങ്കില്‍ പിഎച്ച്ഡിയും സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിഇ/ബിടെക് അല്ലെങ്കില്‍സ്പെഷ്യലൈസേഷനോടെ എംഇ/എംടെക്. പ്രായം: 32. സീനിയര്‍ സയന്റിസ്റ്റ് തസ്തികയില്‍ യോഗ്യത ബന്ധപ്പെട്ട വിഷയത്തിലുള്ള എംഇ/ എംടെക്/ പിഎച്ച്ഡി. പ്രായം: 37. സംവരണവിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.  ഫീസായി 500 രൂപ ഓണ്‍ലൈനായി അടയ്ക്കണം. എസ്സി/എസ്ടി/ അംഗപരിമിതര്‍/വനിത എന്നിവര്‍ക്ക് ഫീസില്ല. ഓണ്‍ലൈന്‍ അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ മൂന്നാണ്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട് ഒപ്പിട്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷിക്കേണ്ട അവസാന തിയതിയുടെ ഏഴുദിവസത്തിനുള്ളില്‍ Administrative Officer, Central Building Research Institute,  Roorkee- 247667 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷ അയക്കുന്ന കവറിനുമുകളില്‍ തസ്തികയുടെ പേര് എഴുതണം. വിശദവിവരങ്ങള്‍ക്ക് www.cbri.res.in ല്‍ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top