20 April Saturday

അഗ്രിക്കള്‍ചര്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ അഡ്മിനിസ്ട്രേറ്റര്‍ ഓഫീസര്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2017

ന്യൂഡല്‍ഹി അഗ്രിക്കള്‍ചര്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡില്‍ (AIC) അഡ്മിനിസ്ട്രേറ്റര്‍ ഓഫീസര്‍ (സ്കെയില്‍- ഒന്ന്) ഒഴിവുണ്ട്. അഗ്രിക്കള്‍ചറല്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി), ഫിനാന്‍സ്, ലീഗല്‍, സ്റ്റാറ്റിസ്റ്റിക്സ്, മാര്‍ക്കറ്റിങ് ആന്‍ഡ് ജനറലിസ്റ്റ് വിഭാഗങ്ങളിലാണ് ഒഴിവ്. ആകെ 50 (ജനറല്‍-25, ഒബിസി-13 എസ്സി-എട്ട്, എസ്ടി-നാല്) ഒഴിവുകളാണുള്ളത്.
അഗ്രിക്കള്‍ചറല്‍ സയന്‍സ് (ഗ്രൂപ്പ് എ ) യോഗ്യത: ബിഎസ്സി (അഗ്രിക്കള്‍ചര്‍)/ ബിഇ /ബിടെക്  ഇന്‍ അഗ്രിക്കള്‍ചറല്‍ എന്‍ജിനിയറിങ് /എംഎസ്സി (അഗ്രിക്കള്‍ചര്‍). ഐടി(ഗ്രൂപ്പ് ബി) യോഗ്യത: ബിഇ /ബിടെക് (കംപ്യൂട്ടര്‍/ഐടി) / എംസിഎ/എംടെക് ഇന്‍ ഐടി/എംസിഎം. ഫിനാന്‍സ് (ഗ്രൂപ്പ് സി) യോഗ്യത: ബികോം/എംകോം/ ചാര്‍ട്ടേഡ് അക്കൌണ്ടന്റ് (ഐസിഎഐ) / കമ്പനി സെക്രട്ടറി (ഐസിഎസ്ഇ)/ കോസ്റ്റ് ആന്‍ഡ് മാനേജ്മെന്റ് അക്കൌണ്ടന്റ് (The Institute of Cost Accounts of India) /എംബിഎ ഫിനാന്‍സ് (Two years full time course).ലീഗല്‍ (ഗ്രൂപ്പ് ഡി) യോഗ്യത: അംഗീകൃത നിയമ ബിരുദം/ നിയമത്തില്‍ ബിരുദാനന്തര ബിരുദം. സ്റ്റാറ്റിസ്റ്റിക്സ് (ഗ്രൂപ്പ് ഇ) യോഗ്യത: ബിഎസ്സി സ്റ്റാറ്റിസ്റ്റിക്സ്/എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ്. മാര്‍ക്കറ്റിങ് (ഗ്രൂപ്പ് എഫ്) യോഗ്യത: മാര്‍ക്കറ്റിങ്/സെയില്‍സ് എന്നിവയിലേതെങ്കിലും ബിരുദം/ എംബിഎ(മാര്‍ക്കറ്റിങ്/സെയില്‍സ്). ജനറലിസ്റ്റ് (ഗ്രൂപ്പ് ഇ) യോഗ്യത: ബിരുദം/ എംബിഎ (ഫിനാന്‍സ്/ മാര്‍ക്കറ്റിങ്/സെയില്‍സ്) 60 ശതമാനം മാര്‍ക്കോടെ ബിരുദവും ബിരുദാനന്തരപരീക്ഷയും പാസ്സാകണം. എസ്സി/എസ്ടിക്ക് 55 ശതമാനം മാര്‍ക്ക് മതി. 
ഓണ്‍ലൈനായി അപേക്ഷിക്കാനും ഫീസടയ്ക്കാനുമുള്ള അവസാന തിയതി ഒക്ടോബര്‍ 10. ഒരാള്‍ ഒരു തസ്തികയിലേ അപേക്ഷിക്കാവൂ. പ്രായം: 21- 30. ഒബിസി/ എസ്സി/ എസ്ടി/ പിഡബ്ള്യുഡി/ വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്.  ഓണ്‍ലൈന്‍ പരീക്ഷയുടെയും (ഇംഗ്ളീഷ്/ഹിന്ദി) ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പരീക്ഷ നവംബര്‍ 18, 19 തിയതികളിലായിരിക്കും. കേരളത്തില്‍ എറണാകുളം, കൊച്ചി, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍. റീസണിങ്, ഇംഗ്ളീഷ് ഭാഷ, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നിവയില്‍ 50 മാര്‍ക്കിന്റെ വീതം ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയാണ് എല്ലാ വിഭാഗത്തിലും. ജനറലിസ്റ്റ് തസ്തികയില്‍ 50 മാര്‍ക്ക് വീതമുള്ള പൊതുവിജ്ഞാനം (ഒബ്ജക്ടീവ്), ഡിസ്ക്രിപ്റ്റീവ്  ഇംഗ്ളീഷ് പരീക്ഷയുമുണ്ടാകും. വിശദവിവരങ്ങള്‍ക്ക് www.aicofindia.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top