28 March Thursday

കെഎസ്ആര്‍ടിസിയില്‍ 11 ജനറല്‍ മാനേജര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jul 25, 2017

കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്‍ (കെഎസ്ആര്‍ടിസി) ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ജനറല്‍മാനേജര്‍, ചാര്‍ട്ടേഡ് അക്കൌണ്ടന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. മെച്ചപ്പട്ട പ്രകടനം അനുസരിച്ച് അഞ്ചുവര്‍ഷംവരെ കാലാവധി നീട്ടി ലഭിച്ചേക്കാം. വിശദവിവരങ്ങള്‍ ചുവടെ.
* ജനറല്‍ മാനേജര്‍ (ഫിനാന്‍സ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍)- 1. യോഗ്യത: ഐഐഎം അല്ലെങ്കില്‍ ദേശീയാടിസ്ഥാനത്തില്‍ പ്രശസ്തമായ സ്ഥാപനത്തില്‍നിന്ന് എംബിഎ (ഫിനാന്‍സ്). പ്രമുഖ സ്ഥാപനത്തില്‍ 15 വര്‍ഷം മാനേജ്മെന്റ് തലത്തിലുള്ള പ്രവൃത്തിപരിചയം. (ഇതില്‍ കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും സീനിയര്‍ മാനേജര്‍ തലത്തില്‍). പ്രമുഖ വാണിജ്യസ്ഥാപനത്തില്‍  പ്രവൃത്തി പരിചയമുള്ള ചാര്‍ട്ടേഡ് അക്കൌണ്ടന്റുമാര്‍ക്കും അപേക്ഷിക്കാം.
* ജനറല്‍ മാനേജര്‍ (ടെക്നിക്കല്‍)- 1. യോഗ്യത: ബിടെക്. ഐഐഎം. അല്ലെങ്കില്‍ ദേശീയാടിസ്ഥാനത്തില്‍ പ്രശസ്തമായ സ്ഥാപനത്തില്‍നിന്ന് എംബിഎ. ഏതെങ്കിലും സ്ഥാപനത്തില്‍  മാനുഫാക്ചറിങ്, ലോജിസ്റ്റിക്സ്, ട്രാന്‍സ്പോര്‍ട് എന്നിവയില്‍ 15 വര്‍ഷം പ്രവൃത്തി പരിചയം. (അഞ്ചുവര്‍ഷം സീനിയര്‍ മാനേജര്‍ തലത്തില്‍).
* ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഫിനാന്‍സ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍)- 1. യോഗ്യത: ഐഐഎം. അല്ലെങ്കില്‍ ദേശീയാടിസ്ഥാനത്തില്‍ പ്രശസ്തമായ സ്ഥാപനത്തില്‍നിന്ന് എംബിഎ (ഫിനാന്‍സ്). ഏതെങ്കിലും പ്രമുഖ സ്ഥാപനത്തില്‍ മിഡില്‍ മാനേജ്മെന്റ് തലത്തില്‍ പത്തു വര്‍ഷം പ്രവൃത്തി പരിചയം.
* ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഓപ്പറേഷന്‍സ്)- 1. യോഗ്യത: ബിടെക്. ഐഐഎം. അല്ലെങ്കില്‍ ദേശീയാടിസ്ഥാനത്തില്‍ പ്രശസ്തമായ സ്ഥാപനത്തില്‍നിന്ന് എംബിഎ. ഏതെങ്കിലും പ്രമുഖ സ്ഥാപനത്തില്‍ മിഡില്‍ മാനേജ്മെന്റ് തലത്തില്‍ പത്തു വര്‍ഷം പ്രവൃത്തി പരിചയം.
* ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ടെക്നിക്കല്‍)- 1. യോഗ്യത: മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍ എന്‍ജിനിയറിങ്ങില്‍ ബിടെക്. ഐഐഎം. അല്ലെങ്കില്‍ ദേശീയാടിസ്ഥാനത്തില്‍ പ്രശസ്തമായ സ്ഥാപനത്തില്‍നിന്ന് എംബിഎ. ഏതെങ്കിലും പ്രമുഖ സ്ഥാപനത്തില്‍ മിഡില്‍ മാനേജ്മെന്റ് തലത്തില്‍ പത്തു വര്‍ഷം പ്രവൃത്തി പരിചയം.
* ചാര്‍ട്ടേഡ് അക്കൌണ്ടന്റ്സ്/കോസ്റ്റ് അക്കൌണ്ടന്റ്സ്- 6. യോഗ്യത: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൌണ്ടന്റ്സ് ഓഫ് ഇന്ത്യ/ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൌണ്ടന്റ്സ് ഓഫ് ഇന്ത്യയില്‍ അംഗത്വം. ഏതെങ്കിലും പ്രമുഖ സ്ഥാപനത്തില്‍ പത്തു വര്‍ഷത്തെ പ്രവൃത്തി പരിചയം.
പ്രായം: ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് 50 വയസും മറ്റുള്ളവയ്ക്ക് 45 വയസും.
അപേക്ഷിക്കേണ്ട വിധം: www.prd.kerala.gov.in, www.keralartc.com/html/employzone.html എന്നീ വെബ്സൈറ്റുകളില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്യാം.
വിലാസം: The Secretary to Government, Transport Department, Room No- 394, Main Block, Government Secretariate, Thiruvananthapuram-1.ഫോണ്‍: 0471-2518669.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ജൂലൈ 31.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top