24 April Wednesday

നാവികസേനയില്‍ ആര്‍ട്ടിഫൈസര്‍ അപ്രന്റീസ്

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2017

നാവികസേനയില്‍ ആര്‍ട്ടിഫൈസര്‍ അപ്രന്റീസ് 2018 ബാച്ചിലേക്ക് സെയിലര്‍മാരാവാന്‍ അപേക്ഷിക്കാം.
മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങള്‍ പഠിച്ച് കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ പ്ളസ്ടു പാസാകണം.  കെമിസ്ട്രി, ബയോളജി, കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലും ഓപ്ഷണല്‍ വിഷയമായി പഠിക്കണം.

1998 ഫെബ്രുവരി ഒന്നിനും 2001 ജനുവരി 31നും ഇടയില്‍ (രണ്ടുതീയതിയും ഉള്‍പ്പെടെ) ജനിച്ചവരാകണം.
ശാരീരികയോഗ്യത: ഉയരം 157 സെ.മീ. ഉയരത്തിന് ആനുപാതിക തൂക്കവും നെഞ്ചളവും വേണം. മികച്ച കാഴ്ചശക്തി വേണം.  നെഞ്ചളവ് അഞ്ചു സെ.മീ. വികാസം വേണം.  കൂട്ടിമുട്ടുന്ന കാല്‍മുട്ടുകള്‍, പരന്നപാദം, വെരിക്കോസ് വെയിന്‍ എന്നിവ പാടില്ല.

www.joinindiannavy.gov.in   വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ജൂണ്‍ നാലുവരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top