29 March Friday

കമ്പൈൻഡ് ജിയോസയന്റിസ്റ്റ് ആൻഡ് ജിയോളജിസ്റ്റ് വിജ്ഞാപനം

വെബ് ഡെസ്‌ക്‌Updated: Monday Mar 25, 2019

കമ്പൈൻഡ് ജിയോസയന്റിസ്റ്റ് ആൻഡ് ജിയോളജിസ്റ്റ് എക്സാമിനേഷൻ‐2019 ന് യൂണിയൻ പബ്ലിക് സർവീസ് കമീഷൻ അപേക്ഷ ക്ഷണിച്ചു. www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ 16 വൈകിട്ട് ആറ്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ കാറ്റഗറി ഒന്നിൽ ജിയോളജിസ്റ്റ് ഗ്രൂപ്പ് എ 50, ജിയോഫിസിസ്റ്റ് ഗ്രൂപ്പ് എ 14, കെമിസ്റ്റ് ഗ്രൂപ്പ് എ 15 എന്നിങ്ങനെയും സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിൽ കാറ്റഗറി രണ്ട് ജൂനിയർ ഹൈഡ്രോളജിസ്റ്റ് (സയന്റിസ്റ്റ് ബി ഗ്രൂപ്പ് എ) 27 ഒഴിവുമുണ്ട്. ജിയോളജിക്കൽ സയൻസ്, ജിയോളജി, ഫിസ്ിക്സ്, കെമിസ്ട്രി എന്നിവയിലും അനുബന്ധ വിഷയങ്ങളിലും ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിൽ പ്രായം 21‐32, സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിൽ പ്രായം 21‐35. വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ സംബന്ധിച്ച് വിശദവിവരം website ൽ ലഭിക്കും. 2019 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. മത്സരപരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്താശക 19 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. വിശദവിവരത്തിന് www.upsc.gov.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top